ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തെലങ്കാനയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണി നിരത്തി കോണ്‍ഗ്രസ് റാലി. സംസ്ഥാനം ഭരിക്കുന്ന ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ യായിരുന്നു റാലി.തലസ്ഥാനമായ ഹൈദരാ ബാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നഗര്‍ കര്‍ണൂല്‍ ജില്ലയിലെ കോലാപ്പൂരിലാണ് റാലി നടന്നത്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനും മാല്‍ക്കജ്ഗിരി എംപിയായിരുന്ന എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് മെഗാ റാലി നടന്നത്.ടിആര്‍എസ് സര്‍ക്കാരിനെതിരെയും മോഡി സര്‍ക്കാരിനെതിരെയുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസംഗം. പ്രശാന്ത് കിഷോറിന്റെ പാട്ടിനനുസരിച്ച് കളിക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത് എന്ന് വ്യക്തമാക്കണം. അനുകമ്പ നേടിയെടുക്കാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന് സംശയിക്കുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ 2 ലക്ഷം ജോലികള്‍ നല്‍കും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആകെയുള്ള 119 നിയോജക മണ്ഡലങ്ങളും സന്ദര്‍ശിക്കു മെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.സംസ്ഥാന ത്തിന്റെ വികസനത്തിന് വേണ്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. 12 മാസം കൂടി കാത്തിരി ക്കണം. അതിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നിട്ട് തെലങ്കാനയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.