കിഴക്കൻ യുക്രൈനിൽ കുടുങ്ങിയവരെ നാട്ടിൽ തിരികെ എത്തിക്കണം. അഡ്വ.വൈ.എ.റഹീം

  • 8
  •  
  •  
  •  
  •  
  •  
  •  
    8
    Shares

ഷാർജ: യുക്രൈനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള വിദ്യാർഥികളെ തിരികെ എത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്നും,
കിഴക്കൻ യുക്രൈനിലെ ബങ്കറുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണെന്നും, മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെ എത്തിക്കാനുള്ള നടപടി യെടുക്കണമെന്ന് പ്രധാനമന്ത്രിയോടും, മുഖ്യമന്ത്രിയോടും ദർശന കലാ സാംസ്ക്കാരിക വേദിയുടെ ജനറൽ ബോഡി യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം ആവശ്യപ്പെട്ടു.ഈ കാര്യത്തിൽ അസോസിയേഷൻ ചെയ്യാവുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ദർശന രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ലതാമങ്കേഷ്കറിൻ്റെയും.കെ.പി.എ.സി. ലളിതയുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
മുനീർ കുമ്പള, ആരിഫ് തൃത്താല, ഹാഷിഫ് ഹം സൂട്ടി, നിയാസ് കെ.സി, മുനാഷ് മുഹമ്മദലി, എന്നിവർ സംസാരിച്ചു.
ദർശന യു.എ.ഇ.യുടെ പുതിയ ഭാരവാഹികളായി മൊയ്തുണി ആലത്തയിൽ,
സലാം പാപ്പിനിശ്ശേരി,പുന്നക്കൻ മുഹമ്മദലി
(രക്ഷാധികാരികൾ),പ്രസിഡണ്ട്
സി.പി.ജലീൽ,വർക്കിംങ്ങ് പ്രസിഡണ്ട്
ഷർഫുദ്ദീൻ വലിയകത്ത്,
ജനറൽ സിക്രട്ടറി മോഹൻ ശ്രീധരൻ,ട്രഷറർ
പി.എസ്.മുഹമ്മദ്,വൈസ് പ്രസിഡണ്ടുമാർ
ശ്രീകുമാർ നമ്പ്യാർ,ഖാലിദ് തോയക്കാവ്
സാബു തോമസ്,സിക്രട്ടറിമാർ
അഖിൽദാസ് ഗുരുവായൂർ,ഖുറെശി ആലപ്പുഴ
ഷംസീർ നാദാപുരം,ജോ: ട്രഷറർ
കെ.വി.ഫൈസൽ ഏഴോം,
വനിത വിംഗ് കൺവീനർ
ഷിജി അന്ന ജോസഫ്,കലാവിഭാഗം കൺവീനർ
വീണ ഉല്ലാസ്,സ്പോർട്സ് വിഭാഗം കൺവീനർ
മുസ്തഫ കുറ്റിക്കോൽ,റിലീഫ് കമ്മിറ്റി കൺവീനർ,ടി.പി.അശറഫ് എന്നിവരെ തെരഞ്ഞെടുത്തു.സി .പി .ജലീൽ സ്വാഗതവും മോഹൻ ശ്രീധരൻ നന്ദിയും പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ