ദുബായിലേക്ക് വരുന്ന ഇന്ത്യൻ വിമാന യാത്രക്കാരുടെ റാപ്പിഡ് പി സി ആർ ഒഴിവാക്കി.

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ദുബായ്: ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് നിലവിൽ എയർപ്പോർട്ടുകളിൽ നിന്ന് നടത്തിവന്നിരുന്ന റാപ്പിഡ് പി സി ആർ പരിശോധന ആവശ്യമില്ലന്ന് ദുബായ് ഏവിയേഷൻ അതോറിറ്റി അറിയിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ 48 മണിക്കൂറിനിടയിലെ ആർ ടി പി സി ആർ ടെസ്റ്റ് ഫലം നെഗറ്റീവ് വേണമെന്നതിൽ മാറ്റമുണ്ടാകില്ല.നാട്ടിൽ നിന്നും വരുന്ന വിമാനയാത്രക്കാർ ദുബായ് എയർപ്പോർട്ടിൽ എത്തിയാൽ എടുക്കുന്ന പരിശോധന തുടരും. ഇപ്രകാരം നെഗറ്റീവ് ഫലം ലഭിക്കുന്നതു വരെ ക്വാറൻ്റെെനിൽ കഴിയണമെന്നും ദുബായ് എയർപ്പോർട്ട് അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലെ ഏത് എയർപ്പോർട്ടുകളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്. എന്നാൽ യു എ ഇലെ മറ്റ് എമിറേറ്റ്സ് കളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ തീരുമാനം ബാധമല്ല, നിലവിലെ സംവിധാനത്തിൽ RTPCR ടെസ്റ്റോടുകൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഈ തീരുമാനവും വേഗത്തിൽ പിൻവലിക്കു മെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ