ദുബായ്:ലോകത്തിലെ ഏറ്റവും വൈവിദ്യമാർന്ന ഒരു നിർമ്മിതിയായി കണക്കാക്കാവുന്ന ദുബായ് ഫീച്ചർ മ്യൂസിയം യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ്സ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത്വം ലോക ജനതയ്ക്കായ് തുറന്നു കൊടുക്കുന്നു.
22- 2- 22 എന്ന വളരെ കൗതുകമുള്ള ദിനത്തിൽ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന വിസ്മയലോകം ഒരുക്കികൊണ്ട് ഏഴു നിലകളിലായി കെട്ടിപ്പടുത്ത ഈ ഒരു മഹാത്ഭുതത്തിനകത്ത് കണ്ണഞ്ചിപ്പിക്കുന്ന ലോക വിസ്മയങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നിരവധി ആധുനീക ശാസ്ത്ര സാങ്കേതിക വിദ്യകൾക്കിടയിലൂടെ ലോകം എങ്ങിനെയായിരിക്കും മുന്നോട്ട് നീങ്ങുക എന്നതാണ് ഇവിടെ നമുക്ക് കാണാൻ
കഴിയുക.യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരി യുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത്വമിൻ്റെ കവിതയിലെ സാരംശമാണ് ഈ ഒരു അത്ഭുതത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ലോകം സ്വപനം കാണുന്ന വരുടേതാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നവരുടേതാണ് എന്ന അതി നൂതനമായ ദുബായ് ഭരണാധി കാരിയുടെ കാഴ്ച്ചപ്പാടിലൂടെ യാഥാർത്ഥ്യമായ ഈ ഒരു ലോകാത്ഭുതത്തിന് മൂന്ന് പ്രത്യേകത കളാണ് ഉള്ളത്. വളരെ മനോഹരമായ പുൽപ്പരപ്പിൽ കൗതുകമാർന്ന കെട്ടിട സമുച്ചയങ്ങളുടെ വിസ്മയങ്ങൾക്ക് ചുറ്റും ലോകാത്ഭുതങ്ങളുടെ മനോഹര കാഴ്ച്ച യോടെയാണ് ദുബായ് ഫീച്ചർ മ്യൂസിയം പടുത്തിയർത്തിയിരിക്കുന്നത്. ആരോഗ്യരംഗം, വിദ്യാഭ്യാസ രംഗം, നിർമ്മാണ രംഗം തുടങ്ങിയ ലോകത്തിന് ആവശ്യമുള്ള ഓരോ മേഖല യിലേയും മാറ്റങ്ങൾ ആധുനിക യുഗത്തിൽ നാം ദർശിക്കാൻ പോകുന്നത് എങ്ങിനെയായിരിക്കും എന്നത് വളരെ വിശദ മായിത്തന്നെ ഈ മ്യൂസിയത്തിനകത്ത് ഒരുക്കിയിട്ടുണ്ട്.