പഞ്ചാബിലെ ആം ആദ്മി മുന്നേറ്റം – ആശങ്കയോടെ ക്രിസ്ത്യൻ വോട്ടർമാർ

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ജലന്തർ: ​ക​ർ​താ​ർ​പു​ർ കോ​റി​ഡോ​ർ സ്ഥി​തി ചെ​യ്യു​ന്ന ദേ​ര ബാ​ബ നാ​ന​ക്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​ഞ്ചാ​ബ്​ ഉ​പ​മു​ഖ്യ​മ​​ന്ത്രി സു​ഖ്​​ജീ​ന്ദ​ർ ര​ന്ദാ​വ ആ​പ്​ സ്ഥാ​നാ​ർ​ഥി​യി​ൽ​നി​ന്നും ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ൽ​നി​ന്നും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്​ നേ​രി​ടു​ന്ന​ത്.ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ഉ​പ​മു​ഖ്യ​മ​ന്ത്രി തോ​ൽ​ക്കു​മെ​ന്ന്​ ക​രു​തു​ന്ന​വ​ർ ഏ​റെ. ഈ ​മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ കൈ​വി​ട്ട്​ ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്​ ഒ​പ്പം നി​ൽ​ക്കു​ന്ന​തു​​ക​ണ്ട​ ക്രി​സ്ത്യ​ൻ വോ​ട്ട​ർ​മാ​രോ​ട്​ ആ​പ്പി​നെ പി​ന്തു​ണ​ക്കാ​ത്ത​ത്​ എ​ന്തു​​കൊ​ണ്ടാ​ണെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ​ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക തു​റ​ന്നു​പ​റ​ഞ്ഞു.ആ​പ് സ​ർ​ക്കാ​ർ വ​രു​ക​യാ​ണെ​ങ്കി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന്​ ജ​ല​ന്ത​റി​ൽ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞ​ത്​ ക്രി​സ്​​ത്യ​ൻ സ​മൂ​ഹം വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യാ​നി​യാ​യ അം​രീ​ക്​ പ​റ​ഞ്ഞു. ദേ​ര ബാ​ബ നാ​ന​ക്​ മ​ണ്ഡ​ല​ത്തി​ൽ ഡൊ​മി​നി​ക്​ മ​ട്ടു​വും തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​മാ​യ അ​ജ്​​നാ​ല​യി​ൽ സോ​ണി ജാ​ഫ​റും ക്രി​സ്ത്യ​ൻ സ്വ​ത​​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റി​ങ്​ എം.​എ​ൽ.​എ ഹ​ർ​പ്ര​താ​പ്​ സി​ങ്​ അ​ജ്​​നാ​ല​യി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​ൽ അ​കാ​ലി​ദ​ളി​നാ​ണ്​ അ​വി​ടെ​യും ജ​യ​സാ​ധ്യ​ത​യെ​ന്നും കേസിൽ പ്ര​തി​യാ​യ, ബാ​ങ്ക്​ വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത ആ​പ്​ സ്ഥാ​നാ​ർ​ഥി മ​ത്സ​ര​ചി​ത്ര​ത്തി​ലി​ല്ലെ​ന്നും അം​രീ​ക്​ തു​ട​ർ​ന്നു. ഇ​ന്ത്യ-​പാ​ക്​ അ​തി​ർ​ത്തി​യി​ലെ സെ​ന്‍റ്​ ജോ​സ​ഫ്​ കാ​ത്ത​ലി​ക്​ ച​ർ​ച്ചി​ന്​ കീ​ഴി​ൽ 250ഓ​ളം ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ണ്ടെ​ന്ന് ഫാ​ദ​ർ റി​മോ​ൾ​ഡ്​ മാ​രി​യോ പ​റ​ഞ്ഞു.അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ല​ന്ത​റി​ലെ​ത്തി​യ​പ്പോ​ഴും ഇ​തേ ആ​പ്​ വി​രു​ദ്ധ വി​കാ​ര​മാ​ണ്​ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ക​ണ്ട​ത്. എ​ന്നാ​ൽ, ഗു​രു​ദാ​സ്പൂ​രി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​ൺ​ഗ്ര​സ്​ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ക്കു​ന്ന ജ​ല​ന്ത​റി​ൽ ക്രി​സ്​​ത്യ​ൻ വോ​ട്ടു​ക​ളി​ൽ വ​ലി​യൊ​രു പ​ങ്ക്​ അ​ങ്ങോ​ട്ടാ​ണെ​ന്നും ഒ​രു ഭാ​ഗം ശി​രോ​മ​ണി അ​കാ​ലി​ദ​ളി​നാ​ണെ​ന്നും ജ​ല​ന്ത​റി​ലെ ടൈം​സ്​ ഓ​ഫ്​ ഇ​ന്ത്യ ലേ​ഖ​ക​ൻ വെളിപ്പെടുത്തി

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ