സ്വപ്ന സുരേഷ് പാലക്കാട്ട് സന്നദ്ധസംഘടനയില്‍ ഉദ്യോഗസ്ഥ

  • 24
  •  
  •  
  •  
  •  
  •  
  •  
    24
    Shares

പാലക്കാട്:സ്വർണക്കടത്തുകേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിൽ ജോലിക്കെത്തുന്നു.
ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് വെള്ളിയാഴ്ച അവർ ജോലിയിൽ പ്രവേശിക്കുന്നത്. സി.എസ്.ആർ. ഡയറക്ടറായാണ് സ്വപ്ന സുരേഷ് ചുമതല യേൽക്കുന്നതെന്ന് എച്ച്.ആർ.ഡി.എസ്. സെക്രട്ടറി അജികൃഷ്ണൻപറഞ്ഞു. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-സി.എസ്.ആർ.) ഫണ്ടുകൾ വിനിയോഗിച്ചാണ് എച്ച്.ആർ.ഡി.എസ്. ആദിവാസിക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ