മനാമ:ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹം എന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ. പ്രവാസി ലീഗൽ സെൽ, ബിഎംസി യുടെ സഹകരണത്തോടെ നടത്തിയ കുടിയേറ്റക്കാരും നിയമ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടത്തിയ വെബ്ബിനാർ ഉൽഘാടനം ചെയ്യവെ യാണ് അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്. ബഹ്‌റൈനിലുള്ള ഇന്ത്യക്കാർക്കായി പ്രവാസി ലീഗൽ സെൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസിഡർ, പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചു കൂടുതൽ ബോധവത്കരണം ആവശ്യമാണ് എന്ന് പറഞ്ഞ അദ്ദേഹം ഇ-മൈഗ്രേറ്റ് പോർട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തന ങ്ങൾക്കു എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയ അംബാസിഡർ, വെബ്ബിനാറിനു തിരഞ്ഞെടുത്ത വിഷയത്തെയും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വ്യക്തമാക്കി.ചടങ്ങിന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ നേർന്നു.തുടർന്നു നടന്ന വെബ്ബിനാറിൽ ഇന്ത്യൻ എംബസ്സിയുടെ സെക്കൻഡ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ മാധവൻ കല്ലത്ത് (നിയമ ഉപദേഷ്ടാവ്, കല്ലത്ത്, DBI WLL), പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ബഹ്‌റൈൻ കോർഡിനേറ്റർ അമൽ ദേവ്, ജനറൽ സെക്രട്ടറി സുഷമ ഗുപ്ത, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ശ്രീ.ഹിൽ കുമാർബാബു. ശ്രീ.ഗണേഷ് മൂർത്തി എന്നിവർ നേതൃത്വം നൽകി .പ്രവാസി ലീഗൽ സെൽ യു എ ഇ കൺട്രി ഹെഡ് ശ്രീധരൻ പ്രസാദ്, ജോർജിയ കൺട്രി ഹെഡ് ജോർജ്ജ് സെബാസ്റ്റ്യൻ, തമിഴ് നാട് ചാപ്റ്റർ അഡ്വ. ശാരനാഥ് എന്നിവർ വെബിനാറിൽ സന്നി ഹിതരായിരുന്നു.അനധികൃത താമസം, വിസിറ്റ് വിസ, എംപ്ലോയീസ് എംപ്ലോയർ കോൺട്രാക്ടുകൾ തുടങ്ങിയ ബഹ്‌റൈൻ നിയമങ്ങളെ കുറിച്ച് മാധവൻ കല്ലത്ത് സംസാരിച്ചു. അഡ്വ. ജോസ് എബ്രഹാം ഇന്ത്യൻ നിയമങ്ങളെ കുറിച്ചും ഇന്ത്യയിലെ സ്വത്ത് പ്രശ്‌നങ്ങൾ, പ്രവാസികളുടെ ഇന്ത്യയിലുള്ള പൊതുവായ പ്രശ്നങ്ങളെക്കുറിച്ചും കുറിച്ചും സംസാരിച്ചു. തമിൾ, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ചോദ്യങ്ങൾ ചോദിക്കാനും വിശദീകരി ക്കുവാനുമുള്ള അവസരം പരിപാടിയിൽ പങ്കെടുത്തവർക്ക് വലിയ സഹായവുമായി. തുടർന്നും എല്ലാ മാസവും ഈ പരിപാടി തുടരുമെന്നും പ്രവാസികളുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളിലെ സംശയങ്ങൾ ഏത് ഭാഷയിലു൦ 3839100, 39461746 എന്നീ നമ്പറുകളിലെ വാട്സാപ്പിൽ അയച്ച് നൽകിയാൽ നിയമവിദഗ്ദ്ധർ അതിന് മറുപടി നികുമെന്നും ഭാരവാഹികൾ അറിയിച്ചു. ശ്രീ. വിനോദ് നാരായൺ, ശ്രീമതി വന്ദന കിഷോർ എന്നിവർ ആയിരുന്നു പരിപാടിയുടെ അവതാരകർ.