റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആർജെഡി തലവൻ ലാലു പ്രസാദ് യാദവ് കുറ്റക്കാര നാണെന്ന് കണ്ടെത്തി. ദൊറാൻഡ ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചുവെന്ന കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന സമയത്ത് ലാലു പ്രസാദ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരായിരുന്നു.950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ വുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിലും ലാലു പ്രസാദ് യാദവ് ഇതിനകം ശിക്ഷിക്ക പ്പെട്ടിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസു കളാണ് സിബിഐ 1996ൽ രജിസ്റ്റർ ചെയ്തി രുന്നത്. ഇതിൽ അഞ്ച് കേസുകളിലാണ് ലാലു പ്രസാദ് യാദവ് പ്രതി ചേർക്കപ്പെട്ടിരുന്നത്.കാലിത്തീറ്റ കുംഭ കോണവുമായി ബന്ധപ്പെട്ട് ആദ്യത്തെ നാല് കേസുകളിലും തടവ് ശിക്ഷ വിധിക്കപ്പെട്ട ലാലു പ്രസാദിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണ് ലാലു പ്രസാദിന് ജാമ്യം ലഭിച്ചത്. 2017 ഡിസംബർ മുതലാണ് ലാലു പ്രസാദ് ജയിൽവാസം അനുഭവിച്ചത്. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കേയാണ് മൃഗക്ഷേമ വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.