എസ് എ പി മൊയ്തു ഹാജി സാഹിബിൻ്റെ നിര്യാണത്തിൽ ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ദുബായ്: കണ്ണൂർ ജില്ലയിലെ മുട്ടം പ്രദേശത്ത് താമസിക്കുന്ന എസ്.എ.പി.മൊയ്തു ഹാജി സാഹിബ് നിര്യാണത്തിൽ ദുബായ് മുട്ടം മൂസ്ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെ ടുത്തി.യു. എ. ഇ. രൂപീകരിക്കുന്നതിന് മുമ്പ് തന്നെ മുട്ടം പ്രദേശത്ത് നിന്നു ആദ്യകാലത്തു ദുബൈയിൽ എത്തിയവരിൽ ഒരാളാണ് ഹാജി സാഹിബ്,കഠിനാദ്വാനത്തിലൂടെ മികച്ച ജീവിതം കെട്ടിപ്പടുക്കുകയും,നാടിന്റെ എല്ലാ നന്മകളിലും പങ്കു ചേരുകയും,ദുബൈയിൽ ആദ്യകാലത്തു രൂപീകൃതമായ മുട്ടം മുസ്ലിം ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ ഹാജി സാഹിബിന്റെ സഹായവും സഹകരണവും എന്നും ഓർമ്മിക്കപ്പെടുന്നതാണെന്ന് ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയപ്പോഴും മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനത്തിലും മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.ചന്ദ്രിക അടക്കമുള്ള
ദിന പത്രങ്ങൾ അരിച്ചു പെറുക്കി വായിക്കുന്ന തിൽ പ്രത്യേകം ആനന്ദം കണ്ടെത്തി.മുട്ടം സീതി സാഹിബ് വായനശാലയിൽ എല്ലാ ദിവസവും ആദ്യമെത്തുന്ന വായനക്കാരനായിരുന്നു അദ്ദേഹം.തലയിൽ തൊപ്പിവെച്ചു, വെളുത്ത വസ്ത്രം ധരിച്ചു നടന്നു നീങ്ങുന്ന ഹാജി മത ചിട്ടകളിൽ കണിശത പാലിക്കുകയും ചെയ്യുന്ന അദ്ദേഹം സൗമ്യവും വിനയം കലർന്നതുമായ പെരുമാറ്റം ആകര്ഷണീയമാണ്. എത്ര ചെറിയവരോടും ഹൃദ്യമായി ഇടപെടു ന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തി.പതിഞ്ഞ സ്വരത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം ആരെയും തന്നിലേക്ക് അടുപ്പിക്കാൻ പോന്നതായിരുന്നു.ഹാജി സാഹിബിനെ പോലുള്ള
നിഷ്കളങ്കരായ മനുഷ്യരാണ്നാടിന്റെയും പ്രസ്ഥാനത്തിന്റെയും സൗഭാഗ്യം.ഇവരുടെ വിടവാങ്ങൽ ഉണ്ടാക്കുന്ന ശൂന്യത പെട്ടെന്നു നികത്തപ്പെടാൻ കഴിയില്ലെന്നും .നാട്ടിലെ പ്രമുഖ കുടുംബമായ സഫ്‌വാ അംഗമാണ്. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്സാഹിബിന്റെ നിര്യാണത്തിൽ എം.എം.ജെ.സി. യു. എ. ഇ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ