മുംബൈ:ഭാരതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്‍മയിപ്പിച്ച ഗായകരിൽ ഒരാളാണ് . 1929 സെപ്റ്റംബർ 28 ന് , മധ്യപ്രദേശിലെ ഇൻഡോറിൽ ശാസ്ത്രീയ സംഗീത ഗായകനായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കരുടെയും ,നാടകകലാകാരിയായിരുന്ന ഷെവന്തിയുടെയും മകളായി ജനനം . നന്നേ ചെറുപ്പത്തിൽ തന്നെ പിതാവ് ദീനാനാഥ് ലത മങ്കേഷ്‌കർക്കു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും അവരുടെ അഞ്ചാമത്തെ വയസ്സ് മുതൽ താൻ ചിട്ടപ്പെടുത്തിയിരുന്ന നാടകങ്ങളിൽ അവരെ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു.എട്ട് പതിറ്റാണ്ടോളം പിന്നിട്ട സംഗീത ജീവിതത്തിൽ സിനിമ ലോകത്തെ മുന്നണി നായികമാരുടെ യെല്ലാം ആലാപനശബ്‍ദമായിരുന്നു ലത മങ്കേഷ്‌കർ .ആയിരത്തിലധികം ഹിന്ദി ചലചിത്രങ്ങളിലും മുപ്പത്തിയാറ് പ്രാദേശിക ഭാഷ ചിത്രങ്ങളിലുമായി അയ്യായിരത്തോളം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട് . ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഒട്ടധികം സ്വാധീനിച്ച വ്യക്തി കൂടിയാണ് ലത മങ്കേഷ്‌കർ.1942 മുതൽ സിനിമയിൽ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയ ലത മങ്കേഷ്ക്കർ പഴയ കാല നായികയായിരുന്ന മധുബാല തൊട്ട് ഇന്നത്തെ താരമായ പ്രിയങ്ക ചോപ്രക്ക് വേണ്ടി വരെ ഗാനങ്ങൾ ആലപി ച്ചിട്ടുണ്ട് .1942 ൽ പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന ലത മങ്കേഷ്‌കർ ആദ്യമായി ബഡി മാ എന്ന സിനിമയിൽ അഭിനയിക്കുകയുണ്ടായി . 1949 ൽ മുംബൈയിലേക്ക് താമസം മാറ്റിയ ലത മങ്കേഷ്‌കർ അവിടെ നിന്ന് ഉസ്താദ് അമൻ അലി ഖാനിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുകയും ചെയ്തു .മദൻ മോഹൻ, ആർ ഡി ബർമൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ, എ ആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കർ പ്രവർത്തിച്ചിട്ടുണ്ട് .ലക്ഷ്മികാന്ത്-പ്യാരേലാൽ കൂട്ടുകെട്ടിന്റെ സംഗീത സംവിധാനത്തിൽ ഏകദേശം എഴുന്നൂറോളം പാട്ടുകളാണ് ലത മങ്കേഷ്‌കർ ആലപിച്ചിരിക്കുന്നത് .എട്ട് പതിറ്റാണ്ട് നീണ്ടു നിന്ന സംഗീത ജീവിതത്തിൽ ലത മങ്കേഷ്‌കറെ തേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടി എത്തിയിട്ടുണ്ട് . 1989 ൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരവും , 2001 ൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌നം നൽകിയും അവരെ ആദരിക്കു കയുണ്ടായി . എം എസ് സുബ്ബലക്ഷ്മിക്ക് ശേഷം ഭാരത രത്നപുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഗായികയാണ് ലത മങ്കേഷ്‌കർ