ദുബായ്: കോവിഡ് പശ്ചാത്തലത്തിൽ രാജ്യവും, പ്രവാസികളും ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രവാസികളെ അവഗണിച്ചുള്ള കേവലം പ്രഖ്യാപന പ്രസംഗങ്ങൾ ആക്കി ബിജെപി സർക്കാർ മാറ്റിയെന്ന് സാമൂഹ്യ പ്രവർത്തകനും, ഇൻക്കാസ് സ്ഥാപക ജനറൽ സിക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി . കഴിഞ്ഞ കാലങ്ങളിൽ സുവ്യക്തമായും വിശദമായും അവതരിപ്പിച്ചിരുന്ന രാജ്യത്തിന്റെ ബജറ്റ് ഇന്ന് കേവലം അവ്യക്ത മായ പദ്ധതി പ്രഖ്യാപനങ്ങൾ ആയി മാറിയി യെത്തും, പ്രവാസികൾ എന്ന് ഉച്ചരിക്കുക പോലും ചെയ്തു കണ്ടില്ലെന്നും ഇത് പ്രതിഷേ ധാർഹമാണെന്നും,അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുമെന്ന് സൂചിപ്പിക്കുമ്പോഴും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും പരാമർശങ്ങളും ബജറ്റ് മുന്നോട്ടു വെക്കുന്നി ല്ലെന്നും ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും,അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേവലം ചില പദ്ധതികളുടെ പേര് പ്രഖ്യാപനം മാത്രമായി ബജറ്റിനെ മാറ്റിയെന്നും, പകർച്ചവ്യാധികൾ പെരുകുന്ന കാലത്ത് രാജ്യത്തെ ആരോഗ്യ രംഗം മെച്ചപ്പെടു ത്തുന്നതിനോ മെച്ചപ്പെട്ട ചികിത്സ സാധാരണക്കാരന് കുറഞ്ഞ നിരക്കിലും പ്രാപ്യമായ സ്ഥലങ്ങളിലും ലഭ്യമാക്കുന്നതിനോ യാതൊരു നടപടിയും ഇല്ലാത്തത് പൊതുജന ആരോഗ്യം എത്ര അവഗണനയോടെ ആണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് തെളിയിക്കുന്നു. കോവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികളെ കുറിച്ച് സൂചിപ്പിക്കാൻ പോലും ധനകാര്യ വകുപ്പ് മന്ത്രി തെയ്യാറായില്ലെന്നും,
ഇന്ത്യക്കാർ അഭിമാനത്തോടുകൂടി കണ്ടിരുന്ന രാജ്യത്തിന്റെ പൊതുമേഖല സ്വത്തുക്കൾ വിറ്റഴിക്കുന്നവരിൽ നിന്ന് പ്രവാസികൾ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും, കേന്ദ്ര സർക്കാറിൻ്റെ ഈ നടപടി ശരിയല്ലെന്നും പുന്നക്കൻ മുഹമ്മദലി