കപ്പൽ സർവീസ് ഒന്നുമാത്രം; ലക്ഷദ്വീപിലേക്കുള്ള യാത്രദുരിതം തുടരുന്നു

  • 18
  •  
  •  
  •  
  •  
  •  
  •  
    18
    Shares

കൊ​ച്ചി: ക​പ്പ​ൽ സ​ർ​വ്വീസ് വി​ര​ള​മാ​യ​തോ​ടെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ദ്വീ​പി​നെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ഴ് യാ​ത്ര ക​പ്പ​ലി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സർവ്വീസ് ന​ട​ത്തു​ന്ന​ത്. അ​ഞ്ച് ക​പ്പ​ലി​ന്‍റെ സർവ്വീസ്മാ​സ​ങ്ങ​ൾ​ക്കു​മു​മ്പേ പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി. ശേ​ഷം 400 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​വു​ന്ന എം.​വി കോ​റ​ൽ, എം.​വി ല​ഗൂ​ൺ എ​ന്നീ ര​ണ്ട് ക​പ്പ​ലാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ എം.​വി ല​ഗൂ​ണും നി​ല​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പ്​ ല​ക്ഷ​ദ്വീ​പി​ൽ ആ​രം​ഭി​ച്ച നി​രോ​ധ​നാ​ജ്ഞ​യും രാ​ത്രി ക​ർ​ഫ്യൂ​വും ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​രു​ന്നു. സർവ്വീസ ന​ട​ത്തു​ന്ന എം.​വി കോ​റ​ൽ ക​പ്പ​ലി​ൽ 200 പേ​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.എം.​വി ക​വ​ര​ത്തി​യെ​ന്ന യാ​ത്ര​ക്ക​പ്പ​ൽ ന​ടു​ക്ക​ട​ലി​ൽ തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ക​യ​റ്റി​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​യി​ൽ ഒ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​ണെ​ന്നും മ​റ്റൊ​ന്ന് മ​റൈ​ൻ സ​ർ​വേ റി​പ്പോ​ർ​ട്ട് ന​ട​പ​ടി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ സർവ്വീസ്നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വി​വ​രം. ബാ​ക്കി​യു​ള്ള ക​പ്പ​ലു​ക​ളെ​ക്കു​റി​ച്ച് ഒ​രു​വി​വ​ര​വു​മി​ല്ല. അ​സു​ഖ​ബാ​ധി​ത​രാ​യ സാ​ധാ​ര​ണ​ക്കാ​ർ വ​ലി​യ തു​ക മു​ട​ക്കി വി​മാ​ന​യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ദ്വീപ് സ്വദേശികൾ പറയുന്നു.ല​ക്ഷ​ദ്വീ​പ് ഡെ​വ​ല​പ്മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നാ​ണ് (എ​ൽ.​ഡി.​സി.​എ​ൽ) ക​പ്പ​ൽ സ​ർ​വി​സി​ന്‍റെ ചു​മ​ത​ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​ന് ഫ​ണ്ട് ന​ൽ​കാ​ത്ത​തി​നാ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു. എ​ൽ.​ഡി.​സി.​എ​ലി​ൽ​നി​ന്ന് മാ​റ്റി ഷി​പ്പി​ങ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യെ ക​പ്പ​ൽ സ​ർ​വി​സി​ന്‍റെ ചു​മ​ത​ല ഏ​ൽ​പി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സം​ശ​യ​മു​ണ്ട്.ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ല​ക്ഷ​ദ്വീ​പു​കാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും നില നിൽക്കുന്നുണ്ട്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ