ദുബായ്: അസത്യങ്ങൾ പലകുറി ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ചെടുക്കുന്ന സി. പി. എമ്മിന്റെ രാഷ്ട്രീയ പാപ്പരത്വത്തിന് ഏറ്റ കടുത്ത പ്രഹരമാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായുണ്ടായ കോടതി വിധിയെന്ന് ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി.അന്നത്തെ പ്രതിപക്ഷ നേതാവ്.വി.എസ്.അച്ചുതാനന്ദൻ്റെ നേതൃത്വ ത്തിൽ ഇടതുപക്ഷമുന്നണി സംസ്ഥാനത്ത് എന്തൊക്കെയാണ് കാട്ടിക്കൂട്ടിയെതെന്നും,
കുറച്ചെങ്കിലും ജനാധിപത്യ മര്യാദയും, പ്രതിപക്ഷ ബഹുമാനവും ഉണ്ടെങ്കിൽ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ ഇടതുപക്ഷ നേതാക്കൾ കേരളത്തിലെ പൊതു സമൂഹ ത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും, മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതി പീഠത്തിനു മുൻപിലും തന്റെ നിരപരാധിത്വം തെളിയിച്ച പ്രിയ നേതാവ് ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങളും ആശംസകളും നേരുന്നതായി പുന്നക്കൻ മുഹമ്മദലി പത്രക്കുറിപ്പിൽ അറിയിച്ചു.