കുവൈറ്റ് സിറ്റി: കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ‘നിറം’ ചിത്രരചന മത്സരത്തിൽ അബ്ബാസിയ ലേണേഴ്സ് ഓൺ അക്കാദമി ഓവറോൾ ജേതാക്കളായി. അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കല (ആർട്ട്) കുവൈറ്റ് സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ലേണേഴ്സ് ഓൺ അക്കാദമി കരസ്ഥമാക്കി. ചിത്രരചന ഗ്രൂപ്പ് ‘എ’ അബിഗെയ്ൽ മറിയം ഫിലിപ്പ് (സ്മാർട്ട് ഇന്ത്യൻ സ്കൂൾ), ഗായത്രി ലൈജു (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ജൂനിയർ), ധനിഷ്ഠ ഘോഷ് (ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവർ ആദ്യ മൂന്ന് സ്ഥാനം നേടി. ഗ്രൂപ്പ് ബിയിൽ സാറാ ജെസീക്ക ജോർജ് (സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ) ഒന്നാം സ്ഥാനവും ഹന ആൻസി (ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, സാൽമിയ), ലക്ഷ്മിക ഷാൻലാസ് (ലേണേഴ്‌സ് ഓൺ അക്കാദമി) എന്നിവർ രണ്ടാം സ്ഥാനവും അഭിരാമി നിതിൻ (സ്മാർട്ട് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും നേടി.ഗ്രൂപ്പ് സിയിൽ ശ്രേയസ് വെമുലവട (ലേണേഴ്‌സ് ഓൺ അക്കാദമി) ഒന്നാം സ്ഥാനവും നവീൻക്രിഷ് സജീഷ് (ലേണേഴ്‌സ് ഓൺ അക്കാദമി) രണ്ടാം സ്ഥാനവും ശിവേഷ് സെന്തിൽകുമാർ (ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ), ജെന്ന മേരി ജോബിൻ, (ലേണേഴ്‌സ് ഓൺ അക്കാദമി) എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിൽ അസിം മുജീബ് റഹിമാൻ (ലേണേഴ്‌സ് ഓൺ അക്കാദമി) ഒന്നാം സ്ഥാനവും ആൻ നിയ ജോസ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) അനീത സാറ ഷിജു (ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ മംഗഫ്) എന്നിവർ രണ്ടാം സ്ഥാനവും ആൻ സാറ ഷിജു (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ), മാളവ് മെഹുൽകുമാർ സോളങ്കി (ലേണേഴ്‌സ് ഓൺ അക്കാദമി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളിമൺ ശില്പ നിർമ്മാണത്തിൽ സാരംഗി സ്മിത സുനിൽ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ), ഒന്നാം സ്ഥാനവും ആൻ ട്രീസ ടോണി (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ) രണ്ടാം സ്ഥാനവും ഹരിണി മഹാദേവൻ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ), ജലാലുദ്ദീൻ അക്ബർ (ഭാരതീയ വിദ്യാഭവൻ) എന്നിവർ മൂന്നാം സ്ഥാനവും നേടി. ചിത്രരചനയിൽ എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾ നാല് ഗ്രൂപ്പുകളായാണ് മത്സരിച്ചത്.