കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ(കിയ) കുവൈറ്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു

  • 6
  •  
  •  
  •  
  •  
  •  
  •  
    6
    Shares

കുവൈറ്റ് സിറ്റി:കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ക്രിസ്തുമസിൻ്റെയും പുതുവർഷത്തിൻ്റെയും ആഘോഷത്തിൽ കണ്ണൂർ കിയ എക്സ് പാറ്റ്സ് അസോസിയേഷൻ നന്മയുടെയും സ്നേഹ ത്തിൻ്റെയും സന്ദേശം പകർന്നു കൊണ്ട് 2022 വർഷത്തേകലണ്ടർ പ്രകാശനം ചെയ്തും, കേയ്ക്ക് മുറിച്ചും ആഘോഷിച്ചു 2022 വർഷത്തെ കലണ്ടർ പ്രകാശനം കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ (KEA ) പ്രസിഡൻ്റ്
പുഷ്പ രാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡും സാമൂഹിക പ്രവർത്തകനുമായ ബാബു ഫ്രാൻസീസ് നിർവ്വഹിച്ചു.അഡ്വൈസറി മെമ്പർ സുശീല ,വനിത വിംഗ് സെക്രട്ടറി സൗമിനി വിജയൻ ,ജയകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.യോഗത്തിൽ
മധു മാഹി ,സജിന്ദ്രൻ ,ദിനേശൻ, ഷൈബു നിസ എന്നിവർ പങ്കെടുത്തു.ജനറൽ
സെക്രട്ടറി വിനയൻ അഴിക്കോട് സ്വാഗതവും , ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ