ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്റർനാഷണൽ കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമാവില്ല. പ്രത്യേക വിമാന ങ്ങൾക്കും സർവീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ഭീതിയുടെ കൂടി പശ്ചാത്തലത്തിലാണ് വിമാന വിലക്ക് നീട്ടിയത്.നേരത്തെ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയി ച്ചിരുന്നു. നവംബർ 26ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒമിക്രോൺ ഭീതി പടർന്നതോടെ തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്നാക്കം പോവുക യായിരുന്നു.2020 മാർച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാന സർവീസ് വിലക്കിയത്. പിന്നീട് കോവിഡ് ലോക്ഡൗണിന് ശേഷം മെയ് മുതൽ വന്ദേ ഭാരത് സർവീസിലൂടെയാണ് ഭാഗികമായി വിമാന സർവീസ് തുടങ്ങിയത്. 2020 ജൂലൈ മുതൽ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളാണ് നടത്തുന്നത്.