അഗർത്തല : ത്രിപുരയിലെ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. എതിർകക്ഷികളെ ഒറ്റ അക്കത്തിലേക്ക് ഒതുക്കിയാണ് സംസ്ഥാനം രാജ്യവും ഭരിക്കുന്ന പാർട്ടിയുടെ വൻ വിജയം. ആകെ 334 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 329തും ബിജെപി വിജയക്കൊടി നാട്ടി.തല സ്ഥാന നഗരമായ അഗർത്തല മുൻസി പ്പാലിറ്റിയിൽ 51ൽ 51 തൂത്തുവാരി ബിജെപി സ്വന്തമാക്കി. എതിർകക്ഷികളായി മത്സരിച്ച സിപിഎമ്മിന് മൂന്നും ടിഎംസിക്ക് ഒരു തദ്ദേശ സ്ഥാപനമേ പിടിച്ചടക്കാൻ സാധിച്ചുള്ളൂ.അഗർ ത്തലയ്ക്ക് പുറമെ ഖൊവായി മുനിസിപ്പാലിറ്റിയും ബെലോണിയ മുൻസിപ്പിൽ കൗൺസിലും കുമർഘട്ട മുൻസിപ്പാലിറ്റിയും സാബ്റൂം നഗർ പഞ്ചായത്ത തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ നൂറ് ശതമാനം വിജയമാണ് സ്വന്തമാക്കിയത്. കൂടാതെ ധർമനഗർ മുൻസിപ്പൽ കൗൺസിൽ തെലിയമുറ മുൻസിപ്പൽ കൗൺസിൽ,അമർ പുർ നഗർ പഞ്ചായത്തിലും മുഴുവൻ സീറ്റിൽ ബിജെപി സ്ഥാനാർഥികൾക്കാണ് ജയമെന്ന് സംസ്ഥാന തെരിഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.