കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി മുന്നോട്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻ നിശ്ചയിച്ച പ്രകാരം 28നുതന്നെ ഇത് നടപ്പാക്കും. ഇപ്പോൾതന്നെ കുർബാന രീതി ഏകീകരിച്ചിരിക്കുകയാണ്. അത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.കുർബാന ഏകീകരണത്തിൽ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കർദിനാൾ നിലപാട് വ്യക്തമാക്കിയത്.