ഓട്ടോയിൽ ഡ്രൈവർക്കൊപ്പം ഇരുന്ന് യാത്രചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് ഹൈകോടതി

  • 15
  •  
  •  
  •  
  •  
  •  
  •  
    15
    Shares

കൊ​ച്ചി: ഡ്രൈ​വ​ർ​ക്കൊ​പ്പം ഒാ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​സീ​റ്റി​ലി​രു​ന്ന്​ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഇ​ൻ​ഷുറ​ൻ​സ് പ​രി​ര​ക്ഷ​ക്ക്​ അ​ർ​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി.ഗു​ഡ്സ് ഒാ​ട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന മോ​ട്ടോ​ർ ആ​ക്സി​ഡ​ൻ​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ലി​ന്റെ ഉ​ത്ത​ര​വി​നെ​തി​രെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോടതി ഉ​ത്ത​ര​വ്.കാ​സ​ർ​കോ​ട് സ്വ​ദേ​ശി ബൈ​ജു​മോ​ൻ ഗു​ഡ്സ് ഒാ​ട്ടോ​യി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​മ്പോ​ൾ 2008 ജ​നു​വ​രി 23ന് ​ഉ​ച്ച​ക്കുണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ ഒ​പ്പം​ക​യ​റി​യ ഭീ​മ​ക്ക്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ൽ​കി​യ ഹ​ര​ജി അ​നു​വ​ദി​ച്ച ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ഡ്രൈ​വ​റു​ടെ സീ​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​രു​ന്ന്​ യാ​ത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന ക​മ്പ​നി​യു​ടെ വാ​ദം കോ​ട​തി അ​നു​വ​ദി​ച്ചു. ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത ഒാ​ട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈ​ജു​മോ​നാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ