ശ്​മശാനത്തിൽ ബോധരഹിതനായി കിടന്ന​ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച വനിത പൊലീസ്​ ഇൻസ്​പെക്​ടർക്ക്​ അനുമോദന പ്രവാഹം

  • 6
  •  
  •  
  •  
  •  
  •  
  •  
    6
    Shares

ചെന്നൈ: കനത്ത മഴക്കിടെ ശ്​മശാനത്തി​ലെ കല്ലറക്ക്​ മീതെ ബോധരഹിതനായി ​കണ്ടെത്തിയ യുവാവിനെ സ്വന്തം ചുമലിലേറ്റി ആശുപത്രി യിലെത്തിച്ച വനിത പൊലീസ്​ ഇൻസ്​പെക്​ടർക്ക്​ സാമൂഹിക മാധ്യമങ്ങളിൽ അനുമോദന പ്രവാഹം.വ്യാഴാഴ്​ച രാവിലെ ചെന്നൈ കീഴ്​പാക്കം ടി.പി സത്രം ഭാഗത്തെ കല്ലറക്ക്​ മീതെ ശ്​മശാനം ജീവനക്കാരനായ ഉദയകുമാർ (28) ആണ്​​ അബോധാവസ്​ഥയിൽ കിടന്നിരുന്നത്​. കനത്ത മഴ കാരണം ഉദയകുമാർ വീട്ടിലേക്ക്​ പോകാതെ ശ്മശാനത്തിൽ തന്നെ കിടക്കുകയായിരുന്നു. അതിനിടയിലാണ്​ വൻ വൃക്ഷം കടപുഴകി ഉദയകുമാറിന്റെ മീതെ വീണത്​. മരം വീണ്​ മരിച്ചതായി സംശയിച്ച സമീപവാസികൾ ഉടനടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന്​​ സ്​ഥലത്ത്​ എത്തിയ ടി.പി സത്രം വനിത പൊലീസ്​ ഇൻസ്​പെക്​ടർ രാജേശ്വരിയും അഗ്​നിശമന സേനാംഗങ്ങളും മരക്കൊമ്പുകൾ നീക്കി പരിശോധിച്ചപ്പോൾ മരിച്ചിട്ടില്ലെന്ന്​ അറിയുന്നത്​.കനത്ത മഴ പോലും വക​ വെക്കാതെയാണ്​ രാ​ജേശ്വരി യുവാവിനെ തോളിലേറ്റി ഒാ​ട്ടോറിക്ഷയിലെത്തിച്ച്​ കീഴ്​പാക്കം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതി​ന്റെ വീഡിയോയും ചിത്രങ്ങളും വൈറലായ തോടെയാണ് വനിത പൊലീസ്​ ഇൻസ്​പെക്​ടറുടെ നടപടിയെ അനുമോദിച്ച്​ നിരവധി പോസ്റ്റുകളാണ്​ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്​.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ