തിരുവനന്തപുരം: കസാക്കിസ്ഥാനിൽ നിന്നാണ് തൻറെ ഡോക്ടേറ്റ് എന്ന് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയിൽ ലോകായുക്തയിൽ നൽകിയ പരാതിയിലാണ് വിശദീകരണം.
kazakhstan open university of complementary medicine-ൽ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് ഷാഹിദാ കമാൽ വ്യക്തമാക്കിയത്. നേരത്തെ ഇത് വിയ്റ്റ്നാം സർവ്വകലാശാലയിൽ നിന്നെന്നായിരുന്നു. കൂടാതെ ബിരുദം കേരള സർവ്വകലാശാലയിൽ നിന്ന് എന്നതിലും മാറ്റം.അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നാണ് ബിരുദമെന്നാണ് പുതിയ വാദം. തിരഞ്ഞെടുപ്പ് സത്യവങ്ങ്മൂലത്തിൽ പിഴവ് എന്നായിരുന്നു ഷാഹിദയുടെ നിലപാട്.ഡോക്ടറേറ്റ് അടക്കം വ്യാജമാണെന്നും വിദ്യഭ്യാസ രേഖകൾ എല്ലാം വ്യാജമായി നിർമ്മിച്ചുവെന്നും കാണിച്ച് വടപ്പാറ സ്വദേശി അഖിലാഖാൻ ആണ് പരാതി നൽകിയത്. ഇതിനൊപ്പം തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന് കാട്ടി ഷാഹിദാ കമാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റും സമർപ്പിച്ചിരുന്നു.
ഇതിനിടയിൽ ഷാഹിദ ബികോം പാസ്സായിട്ടില്ലെന്ന് കേരളാ സർവ്വകലാശാലയുടെ വിവരാവകാശ രേഖ പറയുന്നു. ഷാഹിദയ്ക്കെതിരെ ക്രിമിനൽ ക്കുറ്റത്തിന് കേസെടുക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം.