എം.എ. യൂസുഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി

  • 48
  •  
  •  
  •  
  •  
  •  
  •  
    48
    Shares

അ​ബൂ​ദ​ബി: ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​ക്ക്​ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഉ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ പ്രി​മ ദു​ത്ത പു​ര​സ്കാ​രം. ഇ​ന്തോ​നേ​ഷ്യ​യു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.അ​ബൂ​ദ​ബി എ​മി​റേ​റ്റ്സ് പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇന്തോനേഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​ക്കോ വി​ഡോ​ഡോ ഉ​ന്ന​ത ബ​ഹു​മ​തി യൂ​സു​ഫ​ലി​ക്ക് കൈ​മാ​റി. ഇ​ന്തോ​നേ​ഷ്യ​ൻ വ്യാ​പാ​ര മ​ന്ത്രി മു​ഹ​മ്മ​ദ് ലു​ത്ഫി, ഇ​ന്തോനേ​ഷ്യ​യി​ലെ യു.​എ.​ഇ സ്ഥാ​ന​പ​തി അ​ബ്​​ദു​ല്ല അ​ൽ ദാ​ഹി​രി, യു.​എ.​ഇ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ൻ സ്ഥാ​ന​പ​തി ഹു​സ്സൈ​ൻ ബാ​ഗി​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഭ​ക്ഷ്യ -ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​യ​റ്റു​മ​തി ചെ​യ്യു​ക​യും അ​ത് രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വ് പ​ക​രു​ക​യും പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ആ​ദ​രം. ഇ​ന്തോ​നേ​ഷ്യ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും യൂ​സു​ഫ​ലി പ​റ​ഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ