തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്ത് നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപവത്കരണ യോഗം ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചിന് എറണാകുളത്ത് ചേരും. 23ാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരിലാണ് നടക്കുക. ഇന്ധനവില വര്‍ധനക്കെതിരെ കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം നവംബര്‍ 16ന് ജില്ല, ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനും തീരുമാനിച്ചു.