മനാമ:വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കേരളപിറവി ദിനം വിപുലമായി ആഘോഷിച്ചു.ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ ആഘോഷ പരിപാടികളില്‍
പങ്കെടുത്തു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ രക്ഷാധികാരി സോമന് ബേബി,പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍,ഇന്‍ഡ്യന്‍ ക്ളബ്ബ് ആക്ടിങ്ങ് പ്രസിഡണ്ട് സാനിപോള്‍,സാമൂഹൃ പ്രവര്ത്ത കരായ കെ.ടി.സലീം,അനില്‍.യുകെ, സെയ്യിദ് ഹനീഫ്,കോഴിക്കോട് പ്രവാസി അസോസിയേഷന് പ്രസിഡണ്ട് ജോണി താമരശ്ശേരി,എന്നിവര്‍ സംസാരിച്ചു.
മുഖ്യപ്രഭാഷകന്‍ ഇ.എ.സലീം മലയാളി ആയതില്‍ അഭിമാനം എന്നവിഷയത്തില്‍ വിശദവും വിഞ്ജാന പ്രദവുമായ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.പ്രര്‍ത്ഥനാ രാജിന്റെ ഗാനസദ്യ ശ്രദ്ധേയമായി. വിവിധ കലാ പരിപാടി കള്‍ക്ക് വൈസ് ചെയര്മാന് മണികുട്ടന്, വൈസ്പ്രസിഡണ്ടുമാരായ ലീബാരാജേഷ്, ജസ്റ്റിന് ഡേവിസ്, എന്നിവര്‍ നേത്യത്വം നല്കി. തുടര്‍ന്ന് നടത്തിയ കുടുംബ സംഗമത്തില്‍ വനിതാവിഭാഗം പ്രസിഡണ്ട് സന്ധ്യാ രാജേഷ്, ട്രഷറര്‍ ദീപാദിലീഫ്, ജെനി ജെസ്റ്റിന് ,യൂസുഫ് സെയ്യിദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.