LPG സിലിണ്ടർ ഇനി ഉപഭോക്താവിന് എവിടെ നിന്ന് വേണമെങ്കിലും ബുക്ക് ചെയ്യാം, പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • 13
  •  
  •  
  •  
  •  
  •  
  •  
    13
    Shares

ന്യൂഡൽഹി:എൽപിഎജി (LPG) ഗ്യാസ് റിഫില്ലിങിന് പുതിയ നിർണായക നീക്കവുമായി കേന്ദ്ര പെട്രോളീയം മന്ത്രാലയം (The Ministry of Petroleum & Natural Gas). എൽപിഎജി ഗ്യാസ് (LPG Gas) ഇനി ഉപഭോക്താവിനെ ഏതേ ഡിസ്ട്രീബ്യുട്ടറുടെ അടുത്ത് പോയി റിഫിൽ ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.നടപടിയുടെ ആദ്യഘട്ടം എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഉടൻ ഈ സംവിധാനം ഏർപ്പെടു ത്തുമെന്നാണ് പെട്രോളീയം മന്ത്രാലയം അറിയിക്കുന്നത്. പഞ്ചാബിലെ ചണ്ഡിഗഡ്, തമിഴ്നാട്ടിലെ കോയിമ്പത്തൂർ, ഹരിയാനയിലെ ഗുരുഗ്രാം, മഹരാഷ്ട്രയിലെ പൂണെ, ജാർഖണ്ഡിലെ റാച്ചി എന്നിവടങ്ങളിലാണ് സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുക.നിലവിൽ ഗ്യാസ് കണക്ഷൻ എടുത്ത വിതരണക്കാരന്റെ പക്കൽ നിന്ന് മാത്രമെ ഉപഭോക്താക്കൾക്ക് റീഫിൽ സൗകര്യം ഉള്ളൂ. എന്നാൽ ഈ സൗകര്യം മൂലം നിരവധി ഉപഭോക്താക്കൾക്കാണ് സമയത്തിനുള്ളിൽ ഗ്യാസ് റീഫിൽ ചെയ്ത് ലഭിക്കാതെ വരുന്ന സഹചര്യങ്ങൾ നിരവധി റിപ്പോർട്ട് സാഹചര്യ ത്തിലാണ് കേന്ദ്ര പുതിയ സംവിധാനം ഏർപ്പെടുത്താൻ തയ്യറായിരിക്കുന്നത്.ഈ നീക്കം ഒരു ഉപഭോക്താവിന് തന്റെ ഏറ്റവും അടുത്തുള്ള വിതരണക്കാരനെ കണ്ടെത്തി ഗ്യാസ് റീഫിൽ ചെയ്യാൻ സഹായിക്കുന്നതാണ്. ഗ്രാമങ്ങളിൽ ഈ സംവിധാനം വലിയ തോതിൽ സഹായകരമാകുമെന്നാണ് കേന്ദ്രം കരുതുന്നത്.കൂടാതെ കുറഞ്ഞ രേഖകളിൽ എൽപിജി കണക്ഷൻ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണെന്ന് പെട്രോളീയം മന്ത്രാലയ സെക്രട്ടറി തരുൺ കപൂർ പറഞ്ഞു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ