കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. പന്തളം പാണന്‍ചിറ തുമ്പമണ്‍ നോര്‍ത്ത് ചക്കാലമണ്‍ സ്വദേശി ക്രിസ്‌റ്റോ ജോസഫ് (57) ആണ് മരിച്ചത്.മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മീസെല ബ്ലോക്കില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു. മലങ്കര ദേവാലയത്തിലെ പ്രധാന ശുശ്രൂഷകനും, കെഎംആര്‍എം അംഗ വുമായിരുന്നു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സാലി ജോസഫാണ് ഭാര്യ. ഷെറിന്‍, ഷിജിന്‍ എന്നിവര്‍ മക്കളാണ്.