ഗൾഫ് മലയാളി ഫെഡറേഷൻ സർക്കാരുകളുടെ നടപടിക്കായി പ്രവാസി മലയാളികളുടെ തുറന്ന കത്ത് പുറത്തിറക്കി

  • 12
  •  
  •  
  •  
  •  
  •  
  •  
    12
    Shares

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ കേന്ദ്ര കേരള സർക്കാരുകളുടെ നടപടിക്കായി പ്രവാസി മലയാളികളുടെ 13 ആവശ്യങ്ങളടങ്ങിയ തുറന്ന കത്ത് പുറത്തിറക്കി.കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിനു വേണ്ടി കളമൊരു ങ്ങുന്ന ഈ സന്ദർഭത്തിൽ വരാൻ പോകുന്ന ഗവൺമെന്റ്ഇനിയെങ്കിലും പ്രവാസിസമൂഹത്തിന്റെ പ്രശ്നങ്ങൾ
കണ്ണു തുറന്ന് കാണണമെന്നും,രണ്ടാംകിട പൗരന്മാരായി പ്രവാസികളെ കാണുന്നത് മാറ്റണമെന്നും,പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും,പ്രവാസികൾക്കെതിരെ ഉള്ള ചൂഷണങ്ങൾക്ക്അറുതി വരുത്തണമെന്നും,
പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും, പ്രവാസി കളുടെ ,അടിയന്തിര ആവശ്യങ്ങൾ ഗവൺമെന്റ് അംഗീകരിക്കണമെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.
1) ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് താൽക്കാലികമായി ഗവൺമെന്റ് തലത്തിൽ ജോലി ഉറപ്പാക്കുക
2) കോവിഡ് കാലത്ത് വിദേശത്ത് വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ഗവൺമെന്റ് ധനസഹായം നൽകുക.കുടുംബത്തിലുള്ള ഒരാൾക്ക് സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുക
3) പ്രവാസികളുടെ പേരിലുള്ള നോർക്കയുടെ എല്ലാ സംവിധാനങ്ങളിലും പ്രവാസികളായ വിദേശത്ത് ജോലി എടുത്ത് മടങ്ങിവരുന്നവരെ നോർക്കയുടെ കീഴിൽ താൽക്കാലിക ജോലിയ്ക്ക് കാര്യമായ പരിഗണന നൽകുക. പ്രവാസി സംഘടനകളിൽ പ്രവർത്തിച്ച് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയവരെ നോർക്കയുടെ കീഴിലുള്ള ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക് സെക്ഷനിൽ പ്രയോജനപ്പെടുത്തുക.
4) വിദേശരാജ്യങ്ങളിൽ ജോലിയെടുക്കുന്ന പ്രവാസികൾഎന്തെങ്കിലും ആവശ്യമുന്നയിച്ച്നാട്ടിലെ ഉദ്യോഗസ്ഥരെ
സമീപിച്ചാൽ അവരെ അനുഭാവപൂർവ്വം പരിഗണിക്കുക.സാധാരണ പ്രവാസികളുടെ അത്യാവശ്യ വിഷയങ്ങൾക്ക് ഉദ്യോഗസ്ഥർ മാസങ്ങൾ ഇട്ടു നടത്തുന്ന പരിപാടി അവസാനിപ്പിക്കുക.ഇതിനായി പ്രത്യേക ഏകജാലക സംവിധാനം ഗവൺമെന്റ് ഒരുക്കുക
5) എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവാസികളുടെ വിഷയം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുക.
6) പ്രവാസികൾ വിദേശത്ത് വർഷങ്ങൾ ജോലി എടുത്തു സ്വന്തം നാട്ടിൽ വന്നാൽ ചെറിയ സമ്പാദ്യവുമായി എന്തെങ്കിലും ബിസിനസ്, സ്വയംതൊഴിൽ പദ്ധതി,ഫാം ഹൗസ്പോലുള്ള ചെറുകിട പദ്ധതികൾ തുടങ്ങുമ്പോൾ അവിടെ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടെയും അനധികൃതമായ ഇടപെടൽ , തുടങ്ങിയ പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള കരുതൽ ഒരുക്കുക.
7) രോഗികളായി മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജ് ഗവൺമെന്റ് ഹോസ്പിറ്റൽ മുഖേന നടപ്പാക്കുക.നോർക്കയുടെ കീഴിൽ മെഡിക്കൽ ഇൻഷുറൻസ്. സൗജന്യമായി മെഡിസിൻ വിതരണം തുടങ്ങിയ സംവിധാനം ഒരുക്കുക
8) വർഷങ്ങളായി നാടിനും വീട്ടിനും വേണ്ടി ജോലി എടുത്ത് മടങ്ങിയെത്തുന്നവർക്കായി പ്രവാസി സ്നേഹഭവനം
എന്ന പേരിൽ ഒരു പദ്ധതി ഗവൺമെന്റ് തലത്തിൽ നടപ്പാക്കുക
9) പ്രവാസികളുടെ കുടുംബങ്ങൾക്ക് സുരക്ഷയും. കരുതലും ഗവൺമെന്റ് ഉറപ്പ് വരുത്തുക
10) പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ രംഗത്ത്അർഹിക്കുന്ന പരിഗണന നൽകുക.പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്ന എല്ലാ പ്രവാസികൾക്കും 10000 രൂപ മാസം പെൻഷൻ നൽകുക
11) കേരളത്തിന്റെ ടൂറിസം മേഖല ഉൾപ്പെടെയുള്ള രംഗങ്ങളിൽ സംരംഭ സാധ്യത യുണ്ടാക്കുക.പ്രവാസികൾ ക്കായി സംരഭകത്വ പരിശീലന പദ്ധതി,വായ്പാ സൗകര്യംഎന്നിവ നടപ്പാക്കുക.
12) വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന ടെക്നിക്കൽ കാറ്റഗറിയിലുള്ള അനേകം ആൾക്കാർ / പ്രൊഫഷണലുകൾ നാട്ടിലേക്ക് മടങ്ങിയെത്തി നിൽക്കുന്നുണ്ട്, അവരെ ചേർത്തുകൊണ്ട് പുതിയ ജോലി സാധ്യതകൾ ഒരുക്കുക
13) കേന്ദ്ര സംസ്ഥാന നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കുക.
തുടങ്ങിയ ആവശ്യങ്ങളാണ് ഗൾഫ് മലയാളി ഫെഡറേഷൻ ആവശ്യപ്പെടുന്നത്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ