കുവൈറ്റ് സിറ്റി:കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു ജോലിയാവശ്യാർത്ഥം അമേരിക്കയിലേക്ക് യാത്രയാകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം കൊല്ലം കല്ലട സ്വദേശി ജോസ് ജോർജിനും,ഭാര്യ ജോൺസി ജേക്കബ്ബിനും യാത്രയയപ്പ് നൽകി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ , ട്രഷറർ തമ്പി ലൂക്കോസ്, അബ്ബാസിയ യൂണിറ്റ് കൺവീനർ സജിമോൻ.എക്സിക്യൂട്ടീവ് അംഗം വർഗ്ഗീസ് വൈദ്യൻ എന്നിവർ സംസാരിച്ചു സലിം രാജ് ഉപഹാരം കൈമാറി. ജോസ് ജോർജ് മറുപടി പ്രസംഗം നടത്തി.