കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (KKIC) 2021 വർഷത്തേക്കുള്ള കേന്ദ്ര കമ്മറ്റി നിലവിൽ വന്നു

  •  
  •  
  •  
  •  
  •  
  •  
  •  

കുവൈറ്റ് സിറ്റി : കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ 2021 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ, വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, ട്രഷറർ അബൂബക്കർ കോയ ടി.ടി എന്നിവരേയും വിവിധ വകുപ്പ് സെക്രട്ടറിമാരായി മഹബൂബ് കാപ്പാട് (ഓർഗനൈസിംഗ്), സക്കീർ കൊയിലാണ്ടി (ദഅവ), അബ്ദുൽ അസീസ് നരക്കോട് (വിദ്യാഭ്യാസം), പി.എൻ അബ്ദുറഹിമാൻ (ക്യൂ.എച്ച്.എൽ.സി), അബ്ദുൽ ലത്തീഫ്.കെ.സി (സാമൂഹ്യക്ഷേമം), എൻ.കെ അബ്ദുസ്സലാം (പബ്ലിക്ക് റിലേഷൻ), മുഹമ്മദ് അഷ്റഫ് എകരൂൽ (ക്രിയേറ്റിവിറ്റി), അനിലാൽ ആസാദ് (ഐ.ടി), എന്നിവരെയും തെരഞ്ഞെടുത്തു. Zoom ഓൺ ലൈൻ വഴി നടന്ന 2020 വർഷത്തെ ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.സി അബ്ദുൽ ലത്തീഫ് വാർഷിക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന് മുദാർ കണ്ണ്, മുജീബ് റിഗ്ഗൈ, അൻവർ കാളികാവ് എന്നിവർ നേതൃത്വം നൽകി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ