കുവൈറ്റിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടി -പി.സി.ആർ പരിശോധനയുടെ സാധുത 72 മണിക്കൂർ ആക്കി ചുരുക്കി

  •  
  •  
  •  
  •  
  •  
  •  
  •  

കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന്​ കുവൈത്തിൽ വരുന്നവരുടെ പി.സി.ആർ പരിശോധന ഫലത്തി​െൻറ സാധുത 72 മണിക്കൂർ ആക്കി ചുരുക്കി. യാത്രയുടെ 96 മണിക്കൂർ മുമ്പ്​ സമയ പരിധിയിൽ പി.സി.ആർ പരിശോധന നടത്തണമെന്നതാണ്​ 72 മണിക്കൂർ ആക്കി ചുരുക്കിയത്​. ജനുവരി 17 മുതൽ ഇതിന്​ പ്രാബല്യമുണ്ടാ വും.കുവൈറ്റിലേക്ക്​ വരുന്നവർക്ക്​ വിമാനത്താവളത്തിലും ക്വാറൻറീൻ സമയത്തും നടത്തുന്ന പി.സി.ആർ പരിശോധനയുടെ ഫീസ്​ ജനുവരി 17 മുതൽ വിമാനക്കമ്പനികളിൽനിന്ന്​ ഈടാക്കും. സ്വാഭാവികമായി വിമാന ക്കമ്പനികൾ ഇത്​ യാത്രക്കാരിൽനിന്ന്​ ടിക്കറ്റ്​ നിരക്കിനൊപ്പം ഈടാക്കും. യാത്രക്കാർക്ക്​ അധിക സാമ്പത്തിക ഭാരം വരുന്ന തീരുമാനമാണിത്​

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ