ശ്രീമതിറോസലിൻ റോയ് ചാർലിക്ക് ബഹ്‌റൈൻ ഐ സി ആർ എഫ് യാത്രയയപ്പ് നൽകി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

മനാമ:ഈ മാസം രണ്ടാം വാരത്തോടെ ഇന്ത്യയിലെക്ക് താമസം മാറ്റാൻ ഒരുങ്ങുന്ന സ്പെക്ട്ര ആർട്ട് കാർണിവലിന്റെ കൺവീനർ മിസ് റോസലിൻ റോയ് ചാർലിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) യാത്രയയപ്പ് നൽകി .റോസലിൻ ഒരു ദശകത്തിലേറെയായി ഐ സി ആർ എഫ് ന്റെ സജീവ അംഗമാണ് കൂടാതെ സ്പെക്ട്രയുടെ 2009 ലെ തുടക്കം മുതൽ സജീവമായി ചേർന്നു പ്രവർത്തിച്ചു വരുന്നു = ആദ്യം സ്കൂൾ കോഓർഡിനേറ്റർ ആയും പിന്നീട് സ്പെക്ട്ര ആര്ട്ട് കാർണിവലിന്റെ കൺവീനർ ആയും. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു (2008). റോസലിൻ ഒരു സജീവ ടോസ്സ്റ്മാസ്റ്റർ ആണ് കൂടാതെ ഏഞ്ചൽസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ ചാർട്ടർ പ്രസിഡന്റ് ആയിരുന്നു .ഐ സി ആർ എഫ് ന് വിലമതിക്കാനാവാത്ത പിന്തുണ നൽകിയതിന് അഭിനന്ദനങ്ങൾ അർപ്പിച്, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സില്ലെൻസി പീയൂഷ് ശ്രീവാസ്തവ മിസ് റോസലിന് ഉപഹാരം സമ്മാനിച്ചു. ഐ‌സി‌ആർ‌എഫ് ചെയർമാൻ ശ്രീ അരുൾദാസ് തോമസ്, ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല ; ഐ സി ആർ എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി കൂടാതെ ഫാബെർ കാസ്റ്റിൽ ബഹ്‌റൈൻ ഹെഡ് സഞ്ജയ് ബാൻ എന്നിവരെ കൂടാതെ മറ്റു ഐ സി ആർ എഫ് വോളന്റീർമാർ ഓൺലൈൻ വഴിയും ചടങ്ങിൽ പങ്കെടുത്തു.“കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ ഏറ്റവും വലിയ ആർട്ട് കാർണിവലായ സ്പെക്ട്രയുടെ കൺവീനറായിരുന്ന വളരെ സമർപ്പിതയായ ഒരു അംഗത്തെയും കൃത്യമായ സംഘാടകയയെയും ഞങ്ങൾക്ക് നഷ്ടപ്പെടും” – വിടവാങ്ങൽ യോഗത്തിൽ ഐസി‌ആർ‌എഫ് ചെയർമാൻ അരുൾദാസ് തോമസ്റോസലിന്റെയും അവരുടെ കുടുംബത്തിന്റെയും ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും ഞങ്ങൾ ആശംസകൾ നേരുന്നു. .

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ