സൗദി അറേബ്യയിലും,കുവൈറ്റിലും ഏർപ്പെടുത്തിയ യാത്രാവിലക്കിൽ പ്രയാസപ്പെടുന്ന പ്രവാസി ഇന്ത്യക്കാരെ സഹായിക്കണം- കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് കൊടിക്കുന്നിൽ സുരേഷ് എം.പി. കത്ത് നൽകി

  • 36
  •  
  •  
  •  
  •  
  •  
  •  
    36
    Shares

ന്യൂഡൽഹി: സൗദി,കുവൈറ്റ് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ അപ്രതീക്ഷിത യാത്രാവിലക്കിനാൽ ഇവിടങ്ങളിലേക്ക് നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎ ഇ യിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്കും കുവൈത്തിലേക്കും പോകാനൊരുങ്ങിയ നൂറു കണക്കിന് മലയാളികളാണ് ദുരിതത്തിലായത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ എം.പി. വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരനെ നേരിൽ കാണുകയും ,കത്ത് നൽകുകയും ചർച്ച ചെയ്യുകയും ചെയ്തു, ഒപ്പം തന്നെ വിദേശകാര്യ മന്ത്രി ഡോ ജയശങ്കറിനും ഈ വിഷയത്തിൽ ഇടപെടലിനായി കത്തുനല്കുകയുണ്ടായി.മന്ത്രി വി. മുരളീധരനുമായി നടത്തിയ ചർച്ചയിൽ, സൗദിയിലും കുവൈറ്റിലും പോകാനായി യു എ എയിൽ എത്തി പതിനാലു ദിവസത്തെ ക്വാറന്റൈനു ശേഷം ഇപ്പോൾ അവിടെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനും സഹായിക്കാനായുമുള്ള തുടർ നടപടികൾക്കായി ഇവിടങ്ങളിലെ എമ്പസികളുമായി ബന്ധപ്പെടുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഇന്നലെ വരെ കേരളത്തിൽ നിന്നെത്തിയവരടക്കം ആയിരത്തിലധികം പേർ യു എ ഇ യിൽ കുടുങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങൾ യാത്ര നിരോധനം നീട്ടാൻ സാധ്യതയുള്ളതിനാൽ തന്നെ വലിയ പണച്ചെലവുണ്ടാകാനും സാധ്യതയുണ്ടെന്നും, അവരിൽ പലരും വിസ കാലാവധി തീരാറായവരും, യാത്ര മുടങ്ങിയാൽ തൊഴിൽ നഷ്ടമാകാൻ സാധ്യതയുള്ളവരുമാണ് എന്നും എം.പി. മന്ത്രിയെ അറിയിച്ചു.ഇതിനാൽ തന്നെ അടിയന്തിരമായി കേന്ദ്ര വിദേശകാര്യ വകുപ്പ് ഇടപെട്ട് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും , ഒപ്പം തന്നെ ഈ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യൻ പ്രവാസികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വന്തം വീടുകളിലും ലക്ഷ്യസ്ഥാനങ്ങളിലും എത്താനുള്ള നടപടികൾ കാലേകൂട്ടി സ്വീകരിക്കണമെന്നും എം.പി. മന്ത്രിയോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ ഏർപെടുത്തിയാൽ താമസം, ഭക്ഷണം , മരുന്നുകൾ , വന്ദേഭാരത് മിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സമയം പാഴാക്കാതെ ഏർപ്പെടുത്താനും എംബസികൾ സജ്ജമായിരിക്കണമെന്നും ഈ വിഷയം അതീവ ഗൗരവമായി കൈകാര്യം ചെയ്‌ത്‌ കൊണ്ട് പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്തണമെന്നും , മുൻകാലങ്ങളെ അപേക്ഷിച്ച് മുന്നൊരുക്കങ്ങൾ നടത്തണമെന്നും വിദേശകാര്യ സഹ മന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം പി യുടെ ഇടപെടൽ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നടപടിയാണ്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ