മദ്യം കൊറോണയ്ക്ക് മറു മരുന്നാണോ?

  •  
  •  
  •  
  •  
  •  
  •  
  •  

ബര്‍ലിന്‍: മദ്യം കൊറണയെ പിടിച്ചുകെട്ടും പ്രതിരോധിക്കും എന്ന വ്യാജ വാര്‍ത്ത ജര്‍മനിയിലുടനീളം പ്രചരിക്കുകയാണ്. ഇതു തെറ്റാണെന്നു ലോകാരോഗ്യ സംഘടന . മദ്യവും പുകവലിയും കൊറോണയെ അപകടകരമാക്കി മാറ്റുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു പ്രസിദ്ധ ജര്‍മന്‍ വൈറോളജി ലാബിന്റെ പേരില്‍ ‘മദ്യം അകത്താക്കും കോവിഡിനെ പുറത്താക്കും’ എന്ന വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലും വാട്‌സപ്പിലും പ്രചരിച്ചിരുന്നു. ജര്‍മനിയിലെ മലയാളികള്‍ ആഘോഷപൂര്‍വ്വം സന്ദേശം പങ്കുവച്ചു.

100 എംഎല്‍ വിദേശ മദ്യമോ അഞ്ചു ബിയറോ പ്രതിദിനം കുടിച്ചാല്‍ വായില്‍ കയറുന്ന കൊറോണ പമ്പകടക്കും എന്നായിരുന്നു സന്ദേശത്തില്‍ നിറഞ്ഞു നിന്നത്. ലാബിന് ഈ സന്ദേശത്തില്‍ പങ്കില്ല എന്നു മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ