പ്രവാസി വോട്ട് ,ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം ലഭിക്കില്ല

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ന്യൂഡൽഹി: പ്രവാസി വോട്ട് ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം ലഭിക്കില്ല.അമേരിക്ക,കാനഡ,ന്യൂസിലാന്റ്,ജപ്പാൻ,ഓസ്‌ട്രേലിയ,ജർമ്മനി,ഫ്രാൻസ്,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാക്കാരായ വോട്ടർമാർക്ക് തപാൽ വോട്ടവകാശം ലഭിക്കുമെന്ന് അധികൃതർ. തിരഞ്ഞെടുപ്പു കമ്മീഷനും വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞയാഴ്ച ഒരു യോഗം ചേർന്നിരുന്നു.. തപാൽ വോട്ടിംഗ് സുഗമമാക്കുന്നതിന് വിദേശത്തുള്ള ഇന്ത്യാ മിഷനുകളിൽ ആവശ്യമായ ഉദ്യോഗസ്ഥ, അനുബന്ധ സംവിധാനങ്ങൾ ,കമ്മീഷൻ ക്രമീകരിക്കണമെന്ന വ്യവസ്ഥയിൽ നിർദ്ദേശം അംഗീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.വിദേശകാര്യ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തിൽ തപാൽ വോട്ടിംഗ് അവതരിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്നില്ല എന്നതാണ് ഈ മേഖലയിലെ പ്രവാസികൾക്ക് തടസ്സമാകുന്നത്. വലിയ വിഭാഗം പ്രവാസികളുള്ള ഈ മേഖലയിലുള്ളവർക്ക് ആദ്യഘട്ടത്തിൽ വോട്ടിംഗിന് അവസരം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ