വേള്‍ഡ് മലയാളി കൗണ്‍സില്‍-ബഹ്റൈൻ , സ്ഥാനാരോഹണവും ഷൈലജാദേവിക്ക് യാത്രയയപ്പും നടത്തി

  • 27
  •  
  •  
  •  
  •  
  •  
  •  
    27
    Shares

ബഹ്റൈൻ :വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ 2020_2022 കാലഘട്ടത്തിലേക്കായി തെരഞ്ഞെടുത്ത പുതിയ കമ്മറ്റിയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു.പ്രസിഡണ്ട് എഫ്.എം ഫൈസലിന്‍റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജൃോതിഷ് പണിക്കര്‍ സ്വാഗതവും ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു.സാമൂഹൃ പ്രവര്‍ത്തകരായ അനില്‍ യു.കെ,ബിജു ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു .
പുതിയ ഭാരവാഹികളായി ടോണി നെല്ലിക്കന്‍ ( ചെയര്‍ ), എഫ്.എം.ഫൈസല്‍ ( പ്രസി ),ജൃോതിഷ് പണിക്കര്‍ ( സെക്ര ), മോനി ഒടിക്കണ്ടത്തില്‍ ( ട്രഷ )പ്രദീപ് പുറവങ്കര, മണിക്കുട്ടന്‍ വിജയലക്ഷ്മി രവി (വൈസ് ചെയര്‍) ജഗത് കൃഷ്ണകുമാര്‍, ജസ്റ്റിന്‍ ഡേവിസ്, ലീബ രാജേഷ് ( വൈസ്. പ്രസി )ഷൈജു കമ്പ്രത്ത് (അസി സെക്രട്ടറി ),തോമസ് ഫിലിപ്പ്,സതീഷ് പൂമനക്കല്‍ എന്നിവര്‍ എക്സികൃുട്ടീവ് കമ്മറ്റി അംഗങ്ങളായും,സ്ഥാനമേറ്റു.
കോവിഡ് നിബന്ധനകള്‍ പാലിച്ചു നടത്തപ്പെട്ട പരിപാടിയില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുന്‍ വനിതാ വിഭാഗം സെക്രട്ടറിയായ ശ്രീമതി ശൈലജാദേവിയെ യ്ക്ക് മോനി ഒടിക്കണ്ടത്തില്‍ മൊമെന്‍റോ നല്‍കി ബഹ്റൈനിലെ ജീവകാരുണൃ പ്രവര്‍ത്തന രംഗത്തെ നിറസാന്നൃമായ സെയ്ദ് ഹനീഫിനെ അനില്‍ യു.കെ പൊന്നാട അണിയിച്ചു ആദരിച്ചു.ജസ്ലി കലാമിന്‍റെ ഗാനവിരുന്ന് സദസ്സിന് മുഴുവന്‍ ഹൃദൃമായി. യോഗാവസാനം പ്രശസ്ത സാഹിതൃകാരന്‍ യു.എ.ഖാദറിന്‍റെ നിരൃാണത്തില്‍ ഡബ്ളൃൂ .എം.സി ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ കടുത്ത അനുശോചനവും ദുഖവും രേഖപ്പെടുത്തുകയും ചെയ്തു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ