കുവൈറ്റ് ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരീട്ട് വരാന്‍ അനുമതി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

കുവൈറ്റ്: സാധുവായ റെസിഡൻസി അല്ലെങ്കിൽ സാധുവായ എൻട്രി വിസ കൈവശമുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ പ്രവാസി ജീവനക്കാർക്കും നേരിട്ടുള്ള ഫ്ലൈറ്റ് അല്ലെങ്കിൽ ട്രാൻസിറ്റ് വഴി കുവൈറ്റിലേക്ക് മടങ്ങിയെത്താന്‍ അനുമതി. സാധുവായ റസിഡന്‍സി അല്ലെങ്കില്‍ സാധുവായ എന്‍ട്രി വിസ ഉള്ള ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്കും (ഭാര്യ, ഭര്‍ത്താവ്, മക്കള്‍) നേരിട്ടുള്ള വിമാനം വഴി കുവൈറ്റിലെത്താന്‍ അനുമതിയുണ്ട്. കുവൈറ്റ്‌ സിവിൽ ഏവിയേഷൻ അധികൃതരാണു ഇത്‌ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്‌. എന്നാൽ തിരിച്ചെത്തുന്നവർക്ക്‌ സാധുവായ താമസരേഖയോ എൻട്രി വിസയോ ഉണ്ടായിരിക്കണം. ആരോഗ്യ മന്ത്രാലയം നിഷ്കർശ്ശിച്ച കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന അനുമതി നൽകുകയുള്ളൂവെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.മുമ്പ് ചാര്‍ട്ടേഡ് വിമാനത്തില്‍ ആരോഗ്യ മന്ത്രാലയം ഏതാനും ജീവനക്കാരെ നേരിട്ട് കൊണ്ടുവന്നിരുന്നു.കൊറോണയുടെ പശ്ചാത്തലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈറ്റിലേക്ക് വരുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചുള്ള പുതിയ ഉത്തരവ്. നിലവില്‍,പലരും 34 രാജ്യങ്ങളില്‍ ഉള്‍പ്പെടാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ പോയി 14 ദിവസത്തെ ക്വാറന്റെയിന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് കുവൈറ്റിലെത്തുന്നത്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ