കുവൈറ്റ് :വെൽഫയർ കേരള കുവൈത്ത് ജനറൽ സെക്രട്ടറി ഗിരീഷ് വയനാടിന്റെ സ്വാഗതത്തോടെ ആരംഭിച്ച ഓൺലൈൻ സംഗമത്തിൽ വെൽഫയർ കേരള കുവൈത്ത് വയനാട് ജില്ലാ ആക്ടിങ് പ്രസിഡന്റ് മഞ്ജു മോഹൻ അധ്യക്ഷത വഹിച്ചു.വെൽഫയർ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് ലായിക്ക് അഹമദ് സംഗമത്തിന്റെ ഉൽഘടനം നിർവഹിച്ചു.വരുന്ന തദ്ദേശ തെരഞ്ഞെപ്പിൽ ജനപക്ഷ രാഷ്ട്രീയം കൂടുതൽ ഇടങ്ങളിൽ വിജയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉണർത്തി.അതിനായി ഓരോ പ്രവർത്തകനും തങ്ങളുടെ കഴിവിന്റെ പരമാവധി പ്രയത്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.വെൽഫയർ പാർട്ടി വയനാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് മുഖ്യ പ്രഭാഷണം നടത്തി.വയനാട് ജില്ലയിലെ പാർട്ടി സ്ഥാനാർഥികളെയും അവരുടെ മണ്ഡലങ്ങളും അദ്ദേഹം പരിചയപ്പെടുത്തി.വെൽഫയർ പാർട്ടി വയനാട് ജനറൽ സെക്രട്ടറി ബിനു വയനാട്ഇലക്ഷൻ വിശദികരണം നടത്തി.വെൽഫയർ കേരള കുവൈത്ത് ഇലക്ഷൻ അസിസ്റ്റന്റ് സെക്രട്ടറി
അഷ്കർ മാളിയേക്കൽ UAE പാർട്ടി പ്രതിനിധി ജോസഫ് അമ്പലവയൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജില്ലയിലെ പാർട്ടിയുടെ 19 സ്ഥാനാർഥികളും പരിപാടിയിൽ പങ്കുടുത്തു തങ്ങളുടെ പ്രവർത്തനങ്ങളും വിജയ സാധ്യതകളും വിലയിരുത്തി.വെൽഫയർ കേരള കുവൈത്ത് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ആമിന ചുണ്ടേൽ നന്ദി പറഞ്ഞു.