ന്യൂഡൽഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകരുടെ പ്രക്ഷോഭം ദിവസങ്ങള്‍ കഴിയുമ്പോൾ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ചുകൊണ്ട് അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.അതേസമയം കർഷ നേതാക്കളുമായുള്ള സർക്കാരിന്റെ ചർച്ചകൾ തുടരുന്നു.