തൃശ്ശൂർ : അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ.കെ.സി.വേണുഗോപാൽ എം പി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രചരണ രംഗത്തുള്ള പ്രവർത്തകരെയും വോട്ടർമാരെയും അഭിവാദ്യം ചെയ്ത് സംസാരിച്ചു.