കുവൈറ്റ് :ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപന – തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.ഓൺലൈനായി ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ടുമായ ടി പി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ച് നാട്ടിലെ രാഷ്ട്രീയ വിഷയങ്ങൾ വിശദീകരിച്ചു.നൂറുൽ ഹസ്സൻ (ഒ എൻ സി പി റിട്ടേണീസ് ഫോറം) സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സിദ്ദിഖ് ചെറുവീട്ടിൽ (ഒ എൻ സി പി -യു എ ഇ ), ഫൈസൽ എഫ് എം (ഒ എൻ സി പി – ബഹ്റൈൻ) മുഹമ്മദ് ഷാ (ഒ എൻ സി പി – സൗദി), അജ്മൽ (ഒ എൻ സി പി – ഖത്തർ) എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.അരുൾ രാജ് കെ വി, രവീന്ദ്രൻ , ബിജു സ്റ്റീഫൻ,ജോഫി മുട്ടത്ത് (കുവൈറ്റ്) എന്നിവർ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. ജീവ്സ് എരിഞ്ചേരി ( ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി) യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.