കുവൈറ്റ് : കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര പരിഗണിക്കാനിരിക്കെ ക്വാറന്റീൻ പാക്കേജ് ഓഫറുമായി കുവൈറ്റിൽ നിരവധി കമ്പനികൾ.വ്യത്യസ്ഥ തരത്തിലുളള ഓഫറുകളുമായി പലരും സമീപിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.ഹോട്ടലുകളോ , റെസിഡൻഷ്യൽ കെട്ടിടങ്ങളോ ക്വാറന്റീനായി നൽകുന്നതിൽ കമ്പനികളിൽ നിന്ന് അധികൃതർക്ക് സാമ്പത്തിക ടെൻഡർ ലഭിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. എന്നാൽ വലിയ നിരക്കാണ്ഇ ത്തരത്തിലുളള കമ്പനികൾ ഇപ്പോൾ നൽകിയിട്ടുള്ളത് . 14 ദിവസത്ത ക്വാറന്റീൻ കാലയളവിൽ ഒരാൾക്ക് 600-700 കെ.ഡി ചെലവ് വരുമെന്നാണ് വാർത്തകൾ.യാത്രാ ടിക്കറ്റ് , പിസിആർ പരിശോധന , താമസം , ഒരു ദിവസം 3 നേര ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള ചെലവാണിത് . ഇത് കൂടുതലാണെന്ന് വിലയിരുത്തൽ. ഭക്ഷണം ഉൾപ്പെടെ 30 ദിനാറാണ് ഒരു ദിവസം ക്വാറൻറീന് ചെലവ് കണക്കാക്കുന്നത് . നിലവിൽ രണ്ടാഴ്ചയുള്ള ക്വാറൻറീൻ ഏഴുദിവസമാക്കി കുറക്കണമെന്ന നിർദേശവും സർക്കാറിന് മുന്നിലുണ്ട് . എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.ഏഴുദിവസമാക്കിയാൽ മൊത്തം ചെലവിൽ 200 ദീനാറിന്റെ വരെ കുറവുണ്ടാവും . എന്നാൽ തന്നെയും ചെലവ് അധികമാണെന്നാണ് പൊതുവെ വിലയിരുത്തൽ.അധികാരികളുടെ പ്രഖ്യാപനത്തിനായി പ്രവാസികൾ വിവിധ രാജ്യങ്ങളിൽ കാത്തിരിക്കുകയാണ്