പ്രവാസി ലീഗൽ സെൽ അഥിതി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares

എറണാകുളം: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീംകോടതി ഓൺ റെക്കോർഡ് അഡ്വ.ജോസ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം അഥിതി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി. ടെൽക് ചെയർമാൻ അഡ്വ. എൻ സി മോഹനൻ ഉൽഘാടനം നിർവഹിച്ചു. ആസ്റ്റർ മെഡിസിറ്റി, പീസ് വാലി, രാജാഗിരി ഔട്ട്‌റീച്ച് സുരക്ഷാ മൈഗ്രെന്റ് പ്രൊജക്റ്റ് എന്നിവരുമായി സഹകരിച്ചു പെരുമ്പാവൂർ, ഒർണ്ണ ഷറഫുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.നൂറോളം അഥിതി തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പ് നടത്തി. മെഡിക്കൽ ക്യാമ്പിൽ എച്ച് ഐ വി , പ്രഷർ , ഷുഗർ , അലര്ജിപരിശോധനകൾ നടത്തി. ചുമ , പനി ജലദോഷം എന്നീ രോഗലക്ഷണമുള്ളവർക്ക് ആന്റിജൻ പരിശോധനയും നടത്തുകയും അവശ്യ മരുന്നുകളും വിതരണം ചെയ്തു. പ്രവാസി ലീഗൽ സെൽ എറണാകുളം ജില്ല കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റഹിം എം എം, സോപ്മ വെങ്ങോല ഏരിയ പ്രസിഡന്റ് സി എ ശാഹുൽ, റഷീദ് സി എ, ഷഫീഖ് പത്തനായത്ത്, മുഹമ്മദ്‌ ഷാഫി, സലിം പി എ, അസൈനാർ വെള്ളാക്കൂടി,സി പി എം ഒർണ്ണ ബ്രാഞ്ച് സെക്രട്ടറി ഷമീർ പി എ, രാജഗിരി ഔട്ട്റീച്ച് മൈഗ്രെന്റ് പ്രൊജക്റ്റ് മാനേജർ അഡ്വ. സപ്ന രാജ്, ജീവ ജോർജ്, ചാന്തിനീ എസ്, ജാൻസി വർഗീസ്, എൽദോ കെ പീറ്റർ,ഇസ്മായിൽ സി എം, ഷമീർ മുണ്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ