വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് പുന:സംഘടിപ്പിച്ചു.

  • 5
  •  
  •  
  •  
  •  
  •  
  •  
    5
    Shares

യു.എ.ഇ : ഇന്ത്യയിലെ മാത്രമല്ല ലോകത്തിൻ്റെ നാനാഭാഗത്തു നിന്നുമുള്ള മലയാളികളേയും കോർത്തിണക്കിക്കൊണ്ട് കൊട്ടുറപ്പുള്ള ഒരു ഭരണ സംവിധാനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ( WMC ) ഇന്ന് ലോകത്തിലെ യാകമാനം മലയാളികളുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ സംഘടനയ്ക്ക് വളരെ നല്ല രീതിയിൽ വേരോട്ടമുള്ള യു. എ. ഇ ലെ വിവിധ എമിറേറ്റ്സുകളിലൊന്നായ
അജ്‌മാൻ പ്രൊവിൻസിൻ്റെ ജനറൽ ബോഡി യോഗം പ്രസിഡന്റ് ശ്രീ K P വിജയൻ്റെ അധ്യക്ഷതയിൽ നടന്നു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ വിധ നിയന്ത്രണങ്ങളും പാലിച്ച് 2020- 2022 ലേക്ക് നടന്ന Zoom ജനറൽ ബോഡി മീറ്റിംഗിൽ WMC അജ്‌മാൻ പ്രൊവിൻസിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. മിസ്റ്റർ. കെ.പി. വിജയൻ ചൈതന്യ ചെയർമാനായും, വിശാഖ് ശ്രീകുമാർ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയിൽ വൈസ് ചെയർമാൻ കമാണ്ടർ വർഗ്ഗീസ് പാറയിൽ, വൈസ് പ്രസിഡണ്ട് നജീബ്.എ, ജനറൽ സിക്രട്ടറി ജോഫി ഫിലിപ്പ്, ജോയിൻ്റ് സിക്രട്ടറി രവി കൊമ്മേരി, ട്രഷറർ സക്കീർ ഹുസ്സൈൻ, ജോയിൻ്റ് ട്രഷറർ ഹഫ്സൽ എം. എ. എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി അശ്വിനി സജിത്കുമാർ, ഷൈനി പുല്ലാഞ്ഞോളി, ഗ്രീഷ്മ വിശാഖ്, സീമ അശോകൻ, രാജേഷ് പി. മനീഷ് എം. പിള്ളൈ, ശ്രീകുമാർ മേനോൻ, സജിത്കുമാർ എസ്, സലീം അബ്ദുൾ റസാക്ക്, ബാബു പി.വി, അനസ് അബൂബക്കർ, അശോകൻ കെ, നിധിൻ പയസ്സ്, വിഷ്ണു ഷാജി, കൂടാതെ സുധീർ ബാബു എന്നിരേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് നോമിനേഷൻ ആൻ്റ് ഇലക്ഷൻ കമ്മീഷൻ Dr. ജോർജ് ജെ കാളിയാടന്റെ മേൽനോട്ടത്തിൽ എല്ലാ വിധ തിരഞ്ഞെടുപ്പ് നിയമങ്ങളും പാലിച്ചുകൊണ്ട്‌ നടത്തിയ തിരഞ്ഞെടുപ്പിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ലീഡേഴ്സ് ആയ ചെയർമാൻ Dr.എ വി അനൂപ്, അഡ്വൈസറി ബോർഡ് ചെയർമാൻ ഇസ്സാക് ജോൺ പട്ടാണിപ്പറമ്പിൽ , അഡ്മിൻ വൈസ് പ്രസിഡൻ്റ് ടി.പി വിജയൻ, എന്നിവരോടൊപ്പം മിഡിൽ ഈസ്റ്റ് റീജിണൽ ലീഡേഴ്സ് ആയ ചെയർമാൻ Dr. മനോജ് തോമസ്, പ്രസിഡൻ്റ് ചാൾസ് പോൾ, ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര എന്നിവരും, കൂടാതെ പ്രത്യേക ക്ഷണിതാക്കളായി സന്തോഷ് കേട്ടേത്ത്, ഇഗ്നേഷ്യസ് എസ് എഫ്, എന്നിവരും സന്നിഹിതരായിരുന്നു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ഗ്ലോബൽ, റീജിയണൽ ലീഡേഴ്‌സും , മറ്റ് എല്ലാ യോഗ അംഗങ്ങളും ആശംസകൾ നേർന്നുകൊണ്ട് യോഗം പര്യവസാനിച്ചു .

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ