പ്രവാസി ലീഗൽ സെൽ, യു.എ.ഇ ചാപ്റ്റർ, ദുബൈ കോ ഓർഡിനേറ്ററെ നിയമിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  

യു.എ.ഇ :പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം യു.എ.ഇയിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസി ലീഗൽ സെൽ യു.ഇ.എ ചാപ്റ്ററിൽ ദുബൈ എമിറേറ്റിന്റെ കോ ഓർഡിനേറ്ററായി അഡ്വക്കേറ്റ് അമീർ മൈദീൻ നിയമിതനായി.
തൊടുപുഴ സ്വദേശിയായ അഡ്വക്കേറ്റ് അമീർ മൈദീൻ 2018 ൽ നിയമ ബിരുധം നേടിയ ശേഷം തൊടുപുഴ ജില്ലാ കോടതിയിലും കേരളാ ഹൈ കോടതിയിലും അഭിഭാഷകനായി ജോലി നോക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ദുബായിലെ പ്രമുഖ നിയമ സ്ഥാപനമായ മുഹമ്മദ് അൽ ഒവൈസി അഡ്വക്കേറ്റ് ആന്റ് ലീഗൽ കൺസൽട്ടൻസിയിൽ ലീഗൽ റിസർച്ചറായി ജോലി നോക്കി വരുന്നു. ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സൗജന്യ നിയമസഹായ പാനൽ അംഗം കൂടിയാണ് ശ്രീ അമീർ മൈദീൻ.ലോക് ഡൗൺ കാലത്ത് വിമാന ടിക്കറ്റെടുത്ത ശേഷം യാത്ര ചെയ്യുവാൻ കഴിയാതിരുന്ന യാത്രക്കാർക്ക് വിമാന കമ്പനികൾ പണം തിരിച്ചുനല്കാനിരുന്നപ്പോൾ ഈ വിഷയം ഒരു പൊതു താല്പര്യ ഹർജിയായി പ്രവാസി ലീഗൽ സെൽ ആഗോള പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം സുപ്രീം കോടതിയിൽ സമർപ്പിച്ച് ടിക്കറ്റ് ബുക്കുചെയ്ത എല്ലാ യാത്രക്കാർക്കും മുഴുവൻ തുകയും തിരിച്ചു നല്കണമെന്ന സുപ്രധാന വിധി നേടി തന്നത് നിരവധി പ്രവാസികൾക്ക് ആശ്വാസകരമായിരുന്നു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം ഊർജിതപ്പെട്ടത്തുവാനായി യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും കോഓർഡിനേറ്ററുമാരെ ഉടനടി നിയമിക്കുമെന്ന് പ്രവാസി ലീഗൽ സെല്ലിന്റെ യു. എ. ഇ നേതൃത്വം വഹിക്കുന്ന ശ്രീധരൻ പ്രസാദ് അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ