കർഫ്യൂവിനെതിരെ ശ്രീലങ്കയിൽ തെരുവിലിറങ്ങി വിദ്യാർഥികളുടെ പ്രതിഷേധം

  •  
  •  
  •  
  •  
  •  
  •  
  •  

കൊളംബോ: ശ്രീലങ്കയിൽ വാരാന്ത്യ കർഫ്യൂ വിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. നൂറ് കണക്കിന് വിദ്യാർഥികളാണ് തെരുവിൽ പ്രതിഷേധിച്ചത്. കാൻഡി മേഖലയിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.പെരാദെനിയ സർവകലാശാല യ്ക്ക് പുറത്താണ് വിദ്യാർഥികൾ പ്രതിഷേധി ക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അരക്ഷി താവസ്ഥയിലായ ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് കടുത്ത പട്ടിണിയും ക്ഷാമവുമാണ് ജനങ്ങൾ നേരിടുന്നത്. ഇതേ തുടർന്ന് വലിയ പ്രതിഷേധങ്ങളും ശ്രീലങ്കയിൽ പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായി ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ്, യൂ ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ