ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സാമുഹിക ആഘാത പഠനം തടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. പഠനം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ നിശിതമായി ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കോടതികള്‍ക്ക് കഴിയില്ല. ഒരു പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ആരാഞ്ഞു.എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് വിധി തിരിച്ചടിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.