കോടികൾ ചിലവാക്കി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങി എൽ ഡി എഫ്

  •  
  •  
  •  
  •  
  •  
  •  
  •  

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കോടികൾ പൊടിച്ച് കൊണ്ട് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങി എൽ ഡി എഫ് . ഏപ്രിൽ ആദ്യം കണ്ണൂരിൽ ആരംഭിച്ച് മെയ് മാസത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.സർക്കാരിന്റ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാന വ്യാപകമായി പ്രദർശന, വിപണന മേളകൾ സംഘടിപ്പിക്കും. ആറ് കോർപ്പറേഷൻ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികൾ നടത്താനാണ് തീരുമാനം.ജില്ലാ കേന്ദ്രങ്ങളിലും പ്രചരണ പരിപാടികൾ ഉണ്ടാകും.വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന മേളകൾക്ക് പബ്ലിക് റിലേഷൻസ് വകുപ്പാണ് നേതൃത്വം നൽകുന്നത്. മേളയിൽ പങ്കാളിക ളാകണമെന്നും സ്റ്റാളുകൾ സജ്ജമാക്കണ മെന്നുമുളള നിർദേശം എല്ലാ വകുപ്പുകൾക്കും നൽകിയിട്ടുണ്ട്. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട് മെന്റിന് അനുവദിച്ചിരിക്കുന്നത് 3.40 കോടി രൂപയാണ്. പ്രചരണ പരിപാടിയിൽ സജീവ സാന്നിധ്യമാകുന്ന സർക്കാർ വകുപ്പുകൾക്ക് 8 കോടിയും മറ്റ് വകുപ്പുകൾക്കും സ്ഥാപന ങ്ങൾക്കും 23.76 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി.കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ ജനക്ഷേമ പദ്ധതികൾ ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപി ച്ചിരുന്നില്ല. സാമൂഹ്യക്ഷേമ പെൻഷൻ പോലും കൂട്ടാത്തതിന്റെ കാരണമായി സർക്കാർ പറഞ്ഞിരുന്നതും കടുത്ത സമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ