തിരുവനന്തപുരം:സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് പൊതു ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാർജ് വർധിപ്പിക്കു വാന്‍ തീരുമാനിച്ചതാണ്. ബുധനാഴ്ച ചേരുന്ന എൽഡിഎഫ്-ൽ ചർച്ച ചെയ്ത് ചാർജ് വർദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
ബസുടമകളുമായും ബന്ധപ്പട്ട മറ്റെല്ലാവരുമായും ചർച്ച ചെയ്താണ് ചാർജ് വർദ്ധനവ് തത്വത്തിൽ അംഗീകരിച്ചത്. ബസുടമാസംഘടനാ പ്രതിനിധികള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാൻ സന്നദ്ധ നാണെനും മന്ത്രി പറഞ്ഞു. ബസ് ചാർജിനോടൊപ്പം ഓട്ടോ ടാക്സി ചാര്‍ജ്ജ് വർദ്ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.