കിയ കുവൈറ്റ് കണ്ണൂർ കരിയർ വെബ്ബിനാർ സംഘടിപ്പിച്ചു

  • 6
  •  
  •  
  •  
  •  
  •  
  •  
    6
    Shares

കുവൈറ്റ് സിറ്റി:കണ്ണൂര്‍ എക്സ്പാറ്റ് അസൊസിയെഷന്‍ കുവൈറ്റ് കരിയര്‍ ഗൈഡ്ന്‍സ് വെബ്നാര്‍ നടത്തി.
കിയ യുടെ ആഭിമുഖ്യത്തില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് വെബ്നാര്‍ അതിന്റെ ഉള്ളടക്കം കൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്തനംതിട്ട ജില്ല കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ വെബ്ബിനാർഉദ്ഘാടനം ചെയ്തു .ജീവിതത്തിൽ കാര്യങ്ങൾ ചെയ്യുക ശ്രെമകരവും ചെയ്യാതി രിക്കുക എളുപ്പവും ആണ് ,ഇതു രണ്ടും തീരുമാനിക്കേണ്ട വിവേചന ബോധം നമുക്ക്‌ ഉണ്ടാവണം എങ്കിൽ ഏതു ഉയരവും കീഴടക്കാൻ നമുക്ക് സാധിക്കും .വെബ്ബിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോക്ടർ ദിവ്യ എസ് അയ്യർ വ്യെക്തമാക്കി .കോവിഡാനന്തര ലോകത്ത് വിജ്ഞാനവും സാങ്കേതിക മികവുകളും മാത്രം കൊണ്ട് ലക്ഷ്യങ്ങള്‍ എത്തി പിടിക്കാന്‍ ആകില്ല എന്നും മാനസിക പരിശീലനങ്ങളും തയ്യാറെടുപ്പുകളും തീര്‍ക്കുന്ന ആത്മ വിശ്വാസത്തിന്റെ അടിത്തറ പണിതു കൊണ്ട്‌ മാത്രമേ ജീവിതം കൈവരിക്കാന്‍ ആവു എന്ന് വെബ്നാര്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ എ പി ജെയന്‍ ഓര്‍മ്മിപ്പിച്ചു.
അക്കാദമിക്ക് പഠനങള്‍ ക്ക് അപ്പുറത്ത് ഓരോ വിദ്യാര്‍ഥിയിലും അന്തര്‍ലീനമായിരിക്കുന്ന പഠന താല്‍പ്പര്യങ്ങള്‍ പരിപോഷിപ്പിക്കെണ്ടത് ആരോഗ്യമുള്ള മാനസിക അവസ്ഥ സൃഷ്ടിക്കുന്നതിനു ആവശ്യം ആണ്. ഏറ്റവും പ്രതിസന്ധി ഘട്ടത്തിലും ആത്മ വിശ്വാസവും കഠിന പ്രയത്നവും കൊണ്ട്‌ ഏറ്റവും നല്ല നേട്ടങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും വീഴ്ചകളില്‍ തകർന്ന് പോവാതെ ശക്തിയോടെ എഴുന്നേറ്റു നില്‍ക്കുന്ന വരടെതാണു ഈ ലോകം. ആത്മഹത്യാ പ്രവണത, ഡിപ്രഷന്‍, പരാജയ ഭീതി തുടങ്ങിയ സമസ്യകളെ അതിജീവിക്കാന്‍ ശാസ്ത്രീയ പരിശീലനങ്ങളും സംവാദങളും സര്‍വോപരി
മാനസിക ഉല്ലാസം നേടെണ്ടതു ഉണ്ടന്ന് എ പി ജയൻ ഉദ്ബോധിപ്പിച്ചു.കിയ പ്രസിഡണ്ട് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഡൊമിനിക് കുര്യാക്കോസ് സ്വാഗതമോതി സംസാരിച്ചു. വനിതാ വിംഗ് അംഗം സ്മിത ജോണ്‍ പ്രോഗ്രാം നിയന്ത്രിച്ചു. ശ്രീ .എൻ .അജിത് കുമാർ ,ശ്രീ .ഷറഫുദീൻ കണ്ണോത്ത്.,ശ്രീ .സലിം രാജ് ,റോയ് ആൻഡ്രൂസ് എന്നിവർ ആശംസകൾ അറിയിച്ചു .വൈസ് പ്രസിഡന്റ് ‌ സന്തോഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ