ഷാർജ: കോവിഡ് എന്ന മഹാമാരി കാരണം പരസ്പരം അകന്ന് കഴിയേണ്ടിവന്ന നമ്മയെ രണ്ടുവർഷങ്ങൾക്ക് ശേഷം, ഒന്നിപ്പിക്കുന്ന ” ഉണർവ് 2022 എന്ന പരിപാടിയുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദർശന യു.എ.ഇ.എത്തുന്നു.
19.03.2022 ശനിയാഴ്ച രാത്രി 6 മണിക്ക് ഐ.എ.എസ്.ഹാളിൽ വെച്ച് നടക്കുന്ന പരിപാടി ഐ.എ.എസ്.പ്രസിഡണ്ട് അഡ്വ: വൈ.എം റഹീം ഉൽഘാടനം ചെയ്യും, 2020 യു.എ.ഇ.യിൽ കോവിഡ് റിപ്പോർട്ട് ചെയ്യ്തത് മുതൽ ഇന്നും നിരന്തരം അതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനവും ചെയ്യുന്ന ഡോ: അജു അബ്രാഹാം വർഗ്ഗീസ്, ഡോ: മുഹമ്മദ് ഷെഫീക്ക്, ഡോ: രാജൻ വർഗ്ഗീസ്
സിസ്റ്റർമാരായ.ധന്യ മാത്യു, ആനി ജോൺസൻ, ജെസി അന്ന ഫിലിപ്പ്, ലിജി ശ്യാം എന്നിവരെ ആദരിക്കുവാനും ദർശന യോഗം തീരുമാനിച്ചു. വീണ ഉല്ലാസിൻ്റെ നേതൃത്വത്തിൽ 52 ഓളം കലാകാരൻന്മാർ ഒന്നിപ്പിച്ച് കൊണ്ടുള്ള കലാ പരിപാടിയും നടത്തുവാനും തീരുമാനിച്ചു.
ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗം മുഖം രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി ഉൽഘാടനം ചെയ്തു. ഷറഫുദ്ദീൻ വലിയകത്ത്, ടി.പി.അശറഫ്, സാബു തോമസ്, ഖാലിദ്, ഖുറെശി ആലപ്പുഴ, ഷെംസീർ നാദാപുരം, വീണ ഉല്ല്യാസ്, ഷിജി അന്ന ജോസഫ്, എന്നിവർ സംസാരിച്ചു. ദർശന ജനറൽ സിക്രട്ടറി മോഹൻ ശ്രീധരൻ സ്വാഗതവും ദർശന ട്രഷറർ പി.എസ്.മുഹമ്മദ് നന്ദിയും പറഞ്ഞു. ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.